Connect with us

Hi, what are you looking for?

CRIME

ആളില്ലാത്ത വീടുകൾ കണ്ടു വച്ച് രാത്രി മോഷണം; കോതമംഗലം സ്വദേശികൾ പോലീസ് പിടിയിൽ

കോതമംഗലം : പുത്തൻകുരിശ് വരിക്കോലി ഭാഗത്തെ വീട്ടിൽ മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ . കോതമംഗലം കുത്തുകുഴി തൊത്തനാംകുടി വീട്ടിൽ രമേശൻ (പാപ്പാലു രമേശൻ 53), നെല്ലിക്കഴി ഇടപ്പാറ ഇബ്രാഹിം (ഊറായി 49) എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്‌റ്റ് ചെയ്തത്. കഴിഞ്ഞ 8 ന് രത്രിയായിരുന്നു സംഭവം. വീടിന്റെ പിൻ ഭാഗം കുത്തിതുറന്ന് വീടിനകത്തു കയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന പത്ത് പവനോളം സ്വർണ്ണവും ഒരു റാഡോ വാച്ചും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശത്തിൽ പ്രത്യേക ടീം രൂപീരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സ്വർണ്ണവും വാച്ചും കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ ചോറ്റാനിക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 20 പവൻ മോഷ്ടിച്ച കേസും , കടമറ്റത്തും , വരിക്കോലിയിലും നടന്ന മോഷണവും തെളിഞ്ഞു. ആകെ 50 പവനോളം സ്വർണ്ണം മോഷ്ടിച്ച കേസുകൾ പുത്തൻ കുരിശ് പോലീസ് കണ്ടെത്തി.

സംസ്ഥാനത്ത് നിരവധിയായ മോഷണക്കേസുകൾ ഇവരുടെ പേരിലുണ്ട്. പെരുന്നാൾ, ഉത്സവദിവസങ്ങളിൽ സ്ഥലത്തെത്തി ആളില്ലാത്ത വീടുകൾ കണ്ടു വച്ച് രാത്രി മോഷണം നടത്തി സ്കൂട്ടറിൽ കടന്നു കളയുകയാണ് മോഷ്ടാക്കളുടെ രീതി. ഡി.വൈ.എസ്.പി ടി.ബി വിജയൻ, ഇൻസ്പെക്ടർ ടി. ദിലീഷ്, എസ്.ഐമാരായ കെ.എസ്
ശ്രീദേവി, പി.കെ.സുരേഷ്, കെ.സജീവ്, ജി.ശശീധരൻ ,
എ.എസ്.ഐമാരായ മനോജ് കുമാർ, ബിജു ജോൺ , എസ് .സി.പി.ഒമാരായ ഡിനിൽ ദാമോധരൻ, ബി.ചന്ദ്രബോസ്, അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

You May Also Like

CRIME

കോതമംഗലം : മാതിരപ്പള്ളി സ്വദേശിയായ ടിപ്പർ ഡ്രൈവർ അന്‍സില്‍ (38)വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഷാരോണ്‍ വധവുമായി ഏറെ സാമ്യങ്ങളുള്ള കേസാണിതെന്ന് പോലീസ്. അന്‍സിലിന്‍റെ പെൺസുഹൃത്ത് മാലിപ്പാറ...

CRIME

കോതമംഗലം :യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് അറസ്റ്റിൽ. നേര്യമംഗലം, മണിമരുതുംചാൽ ആറ്റുപുറം വീട്ടിൽ ബിനു (37)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം കുണ്ടറ സ്വദേശിനി അഖില (35)...

NEWS

കോതമംഗലം: കുറ്റിപ്പുറത്ത് നഴ്സിൻ്റെ മരണത്തിൽ അടിമുടി ദുരൂഹതയെന്ന് ബന്ധുക്കൾ. തിരൂർ ഡിവൈ.എസ്.പി പ്രേമാനന്ദകൃഷ്ണൻ പല്ലാരിമംഗലത്ത് പെൺകുട്ടിയുടെ വീട്ടിൽ മൊഴിയെടുക്കാനെത്തി.കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രി മുറിയിൽ അബോധാവസ്ഥയിൽ കണ്ടെ ത്തിയ പല്ലാരിമംഗലം സ്വദേശിനി നഴ്സ് അമീന...

NEWS

കോതമംഗലം : ആന്റണി ജോൺ എംഎൽഎ യെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം വാരപ്പെട്ടി സ്വദേശിയും യൂത്ത് കോൺഗ്രസ് ജില്ലാ...

NEWS

കോതമംഗലം: കോതമംഗലത്തെ മുന്‍ സിപിഐഎം കൗണ്‍സിലർക്കെതിരെ വീണ്ടും പോക്‌സോ കേസ്. കോതമംഗലം നഗരസഭ കൗണ്‍സിലറായിരുന്ന മലയിൻകീഴ് കോടിയാറ്റ് കെ.വി തോമസിനെതിരെയാണ് വീണ്ടും കേസെടുത്തത്. നേരത്തെ ഇയാൾ ലൈംഗികാതിക്രമത്തിനിരയാക്കിയ പെൺകുട്ടിയുടെ ബന്ധുവായ കുട്ടിയെ കാറില്‍...

CRIME

കോതമംഗലം: ഇരുചക്ര വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. നെയ്‌ശ്ശേരി തൊമ്മന്‍കുത്ത് ചുങ്കത്ത് അനൂപ് (29), വണ്ണപ്പുറം ഒടിയപാറ കയ്യാനിക്കല്‍ ജിഷ്ണു (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കോതമംഗലത്തെ സ്വകാര്യ...

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...

NEWS

കോതമംഗലം – കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട,15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത്...

CRIME

കോതമംഗലം : വീടിന്റെ വാതിൽ തീയിട്ട് നശിപ്പിച്ച് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ചു. കുളപ്പുറം മാടവന ജോഷി (48) യെയാണ് ശിക്ഷിച്ചത്. 2024 ഏപ്രിൽ മാസത്തിൽ രജിസ്റ്റർ...

CRIME

കോതമംഗലം : വിസ തട്ടിപ്പ് കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോതമംഗലം മാതിരപ്പിള്ളി നീലംപുഴ വീട്ടിൽ തോമസ് എൻ ഐസക് (51), തമിഴ്നാട് തിരിച്ചിറപ്പിള്ളി ഒരയൂർ പ്രദീപ് കുമാർ (42) നെയുമാണ് കോതമംഗലം...

CRIME

കോതമംഗലം: തങ്കളം ബിഎസ് എൻഎൽ ഓഫീസിന്റെ കോംബൗഡിൽ നിന്നും മോഷണം നടത്തിയ തൃക്കാരിയൂർ  വില്ലേജ് മുണ്ടയ്ക്കപ്പടി പൂവത്തും ചോട്ടിൽ ബാപ്പുട്ടി മകൻ 40 വയസ്സുള്ള അബ്ദുൾ നാസർ , കീരംപാറ പുന്നേക്കാട് കുന്നുംപുറത്ത്...

NEWS

ഷാനു പൗലോസ് കോതമംഗലം : സംസ്ഥാനം ഇന്ന് വരെ കണ്ടതിൽ ഏറ്റവും വലിയ തട്ടിപ്പിൽ കോതമംഗലത്തും നിരവധി വീട്ടമ്മമാർക്ക് പണം നഷ്ടപ്പെട്ടു. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസേർച്ച് ആൻ്റ് ഡെവലപ്മെൻ്റൽ...

error: Content is protected !!