കോതമംഗലം : കോതമംഗലത്ത് നാടുകാണിക്ക് സമീപം ഇന്ന് ബൈക്ക് യാത്രികനായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നാടുകാണി സ്വദേശി മാന്നുകാലായിൽ മനോജ് ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങിയതാണ്. ഇന്ന് രാവിലെ വഴിയാത്രക്കാരാണ് മനോജിനെ തോട്ടിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടത്.തോമ്പ്ര കോളനി റോഡിലെ തടിക്കണ്ടം തോട്ടിലാണ് മൃതദേഹവും ബൈക്കും കിടന്നിരുന്നത്. ബൈക്ക് ദേഹത്തേക്ക് മറിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. കോതമംഗലം പോലീസും, വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി മേൽ നടപടികൾ സ്വീകരിച്ചു.
