കോതമംഗലം: എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കോതമംഗലം മുനിസിപ്പാലിറ്റിയിലെ 12-യാം വാർഡിൽ അഭിമന്യൂ റോഡിന്റെയും , പുനരുദ്ധാരണം നടത്തി യഫ്ളവർ ഹിൽ റോഡിന്റേയും ഉദ്ഘാടനം ആൻറണി ജോൺ MLA നിർവ്വഹിച്ചു. ചെയർപേഴ്സൺ മഞ്ജു സിജു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു . വൈസ് ചെയർമാൻ ഏ ജി ജോർജ്ജ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടീന മാത്യൂ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി മാത്യൂ, പ്രതിപക്ഷ നേതാവ് കെ എ നൗഷാദ്, കൗൺസിലർമാരായ കെ വി തോമസ്, പി ആർ ഉണ്ണികൃഷ്ണൻ, ഹരി എൻ വൃന്ദാവൻ, ശാലിനി മുരളി, ഭാനുമതി രാജു, മുൻ കൗൺസിലർ ബേബി സേവ്യർ, കെ പി മോഹനൻ എന്നിവർ പങ്കെടുത്തു.

You must be logged in to post a comment Login