കോതമംഗലം : കോതമംഗലം നഗരസഭയുടേയും, താലൂക്ക് ആസ്ഥാന ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിത്തിൽ നടപ്പാക്കുന്ന ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പുകളുടെ വാര്‍ഡ് തല ഉദ്ഘാടനം സംസ്കാര ഓഡിറ്റോറിയത്തില്‍ നഗരസഭാ അദ്ധ്യക്ഷന്‍ ടോമി എബ്രാഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.
തോമസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ.
നൗഷാദ് , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ്യ വിനോദ്, കൗണ്‍സിലര്‍മാരായ പി.ആര്‍.ഉണ്ണികൃഷ്ണന്‍, എല്‍ദോസ് പോള്‍, സിജോ വര്‍ഗ്ഗീസ്, താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോ.
സാം പോള്‍ സി. ജെ.എച്ച്.ഐ. അജേഷ് പി.എസ്. എന്നിവര്‍ സംസാരിച്ചു.
ഡിസംബര്‍ മാസം 16 മുതല്‍ 28 വരെ തീയതികളില്‍ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ നഗരസഭയിലെ ഓരോ വാര്‍ഡിലും സ്ക്രീനിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. 30 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും പ്രസ്തുത ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.ക്യാന്‍സറിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ സംശയിക്കുന്നവരെ സ്കാനിംഗ്, രക്ത പരിശോധന ഉള്‍പ്പടെ വിശദ പരിശോധനയ്ക്കായി 2025 ജനുവരി 4 തീയതി താലൂക്ക് ആശുപത്രിയില്‍ വെച്ച് നടക്കുന്ന മെഗാ ക്യാമ്പിൽ പങ്കെടുപ്പിക്കും. വാര്‍ഡ്തല ക്യാമ്പിൽ നിന്ന് തിരഞ്ഞെടുത്തവരെ മാത്രമേ മെഗാ ക്യാമ്പില്‍ പങ്കെടുപ്പിക്കുകയുള്ളൂ.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ടെസ്റ്റുകളും തുടര്‍ചികിത്സകളും സൗ ജന്യമായിരിക്കും.