കോതമംഗലം: നഗരസഭയുടെ ചെയർമാനായി സഖാവ് കെ കെ ടോമിയേയും, വൈസ് ചെയർപേഴ്സണായി സിന്ധു ഗണേശനേയും മത്സരിപ്പിക്കാൻ തീരുമാനം. ഇന്ന് കൂടിയ സിപിഎം ഏരിയ കമ്മറ്റി ആണ് തീരുമാനം എടുത്തത്. എൽ ഡി എഫ് പാർലമെൻ്ററി പാർട്ടി സെക്രട്ടറിയായി കെ എ നൗഷാദിനെയും തിരുമാനിച്ചു. കൊണ്ഗ്രെസ്സ് വാർഡുകൾ പിടിച്ചെടുത്തുകൊണ്ടാണ് കെ കെ ടോമിയും സിന്ധു ഗണേശനും ജയിച്ചു കയറിയത്. പത്താം വാർഡിലെ ജനപ്രതിനിധിയാണ് കെ കെ ടോമി. നേരെത്തെ രണ്ടു വട്ടം കൗൺസിലർ ആയിരുന്നു. നിലവിൽ കോതമംഗലം സഹകരണ ബാങ്ക് അധ്യക്ഷൻ ആണ്. ഇരുപത്തിഏഴാം വാർഡ് കൗൺസിലർ ആണ് സിന്ധു ഗണേശൻ. മുൻ കൗൺസിലർ കൂടിയാണ്. മുപ്പത്തിയൊന്നാം വാർഡ് കൗൺസിലർ ആണ് കെ എ നൗഷാദ്. കഴിഞ്ഞ കാനൗൻസിലിലെ പ്രതിപക്ഷ നേതാവ് കൂടിയാണ്.
