കോതമംഗലം : കോതമംഗലത്ത് മൊബൈൽ കടയിൽ നിന്നും മൊബൈൽ മോഷ്ടിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. ആസാം സ്വദേശിയായ ആഷിക്കുൽ ഇസ്ലാം (19) നെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിലാണ് സ്ഥാപനത്തിൽ നിന്നും മൊബൈൽ മോഷ്ടിച്ച് കടന്നുകളഞ്ഞത്. ഏറ്റുമാനൂരിലെ ഒരു കടയിൽ നിന്ന് 17 മൊബൈൽ മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐ മാഹിൻ സലിം, എസ്.സി.പി. ഒ എം. നിഷാന്ത് കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
