കോതമംഗലം :ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പിണര്‍വൂര്‍കുടി കബനി ട്രൈബല്‍ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘ലാവണ്യം 2025’ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണാഘോഷ
പരിപാടികളുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ നിർവഹിച്ചു . ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക മുഖ്യാതിഥിയായി. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളുടെ സമ്മാനദാനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. വി.ശ്രീനിജിന്‍ എം.എല്‍.എ നിര്‍വഹിച്ചു. പിണവൂര്‍കുടി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത വഹിച്ചു. കോതമംഗലം ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മനോജ് നാരായണന്‍ ഓണ സന്ദേശം നല്‍കി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ ഗോപി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ലിജോ ജോസഫ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി മനോഹരന്‍, വാര്‍ഡ് മെമ്പര്‍ ബിനേഷ് നാരായണന്‍, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് അംഗം ടി.കെ ഷെബീബ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എസ്. ശിവപ്രസാദ്, പി.ടി.എ പ്രസിഡന്റ് ബിജു പനംകുഴിയില്‍, ഊര് മൂപ്പന്‍ കെ.കെ ശ്രീധരന്‍, ഊര് മൂപ്പത്തി ശോഭന മോഹനന്‍, കബനി സൊസൈറ്റി പ്രസിഡന്റ് എം.ആര്‍ രാജേഷ്, എ.ഡി.എസ് സെക്രട്ടറി ശാലിമ അനീഷ്, കാണിക്കാരന്‍ കണ്ണന്‍ മണി, സി.ഡി.എസ് മെമ്പര്‍ ആനന്ദവല്ലി ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു, ഓണാഘോഷത്തോടനുബന്ധിച്ച് സാംസ്ക്കാരിക ഘോഷയാത്ര, സാംസ്കാരിക സമ്മേളനം,വിവിധ കലാപരിപാടികൾ,ആദരിക്കൽ,ഉന്നതികളിലെ തനത് കലാരൂപങ്ങൾ, കൈകൊട്ടിക്കളി,
ഓണക്കോടി വിതരണം, ഓണസദ്യ എന്നിവ സംഘടിപ്പിച്ചു.
