കോതമംഗലം : ജനാധിപത്യവും ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളും മാനവികതയും വരെ ഹനിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, മതനിരപേക്ഷത കൊണ്ട് ലോകത്തിന് മാതൃകയായ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ നമുക്കൊരുമിച്ചു മുന്നേറാം എന്ന് കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ നടന്ന 71-ാം റിപ്പബ്ലിക് ദിനം ചടങ്ങിൽ പതാക ഉയർത്തിയശേഷം ആന്റണി ജോൺ എം.എൽ.എ. പറഞ്ഞു. വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പു വരുത്തുന്ന സാഹോദര്യം എല്ലാവരിലും വളര്‍ത്തുന്നതിനും നമുക്ക് പരിശ്രമിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ തഹസിൽദാർമാരായ റേച്ചൽ കെ വര്ഗീസ് , എം.ഡി ലാലു, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ , പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

You must be logged in to post a comment Login