Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് കാൽപ്പന്തുകളിയ്ക്കൊരു മുതൽക്കൂട്ടായി മാർ ബേസിൽ ഫുട്ബോൾ അക്കാദമി.

കോതമംഗലം: കോതമംഗലത്തെ കായിക ചരിത്രത്തിന് പൊൻ തിളക്കമായി മാർ ബേസിൽ ഫുട്ബോൾ അക്കാദമിക്ക് തുടക്കം കുറിച്ചു. ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം ആന്റണി ജോൺ MLA നിർവ്വഹിച്ചു. ദ്രോണാചാര്യ അവാർഡ് ജേതാവായ അത്‌ലറ്റിക് കോച്ച് T P ഔസേപ്പ്,മുൻ ഇന്ത്യൻ ഫുട്ബോൾ താരമായ P R ഹർഷൻ,സന്തോഷ് ട്രോഫി ക്യാപ്റ്റനും കോച്ചുമായ എം എം ജേക്കബ്,ദേശീയ കായിക അദ്ധ്യാപക അവാർഡ് ജേതാവായ  രാജു പോൾ,സ്കൂളിലെ മുൻ കായിക അദ്ധ്യാപകരായ M C സ്കറിയ,P T അമ്മിണി,ജിമ്മി ജോസഫ്,സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും സന്തോഷ് ട്രോഫി താരങ്ങളുമായ ഷെറിൻ സാം,അരുൺ കെ ജെ,എൽദോസ് ജോർജ് എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

മാർ തോമ ചെറിയപള്ളി വികാരി റവ.ഫാദർ ജോസ് പരത്തുവയലിൽ താരങ്ങൾക്കുള്ള ജഴ്സി വിതരണം നടത്തി.സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,മുൻസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് കെ എ,വാർഡ് കൗൺസിലറും പൂർവ്വ വിദ്യാർത്ഥിയുമായ റിൻസ് റോയ്,പ്രിൻസിപ്പാൾ എൽദോസ് കെ വർഗീസ്,ഹെഡ്മിസ്ട്രസ് ഷൈബി കെ എബ്രഹാം,മുൻ പ്രിൻസിപ്പാൾ പി പി എൽസി,പി ടി എ പ്രസിഡന്റ് പി കെ സോമൻ എന്നിവർ സംസാരിച്ചു. മാർ തോമ ചെറിയപള്ളി ട്രസ്റ്റി ബിനോയ് മണ്ണഞ്ചേരി സ്വാഗതവും റവ.ഫാദർ P O പൗലോസ് നന്ദിയും പറഞ്ഞു.ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പ്രൊഫഷണൽ ഫുട്‌ബോൾ കോച്ച് ലൈസൻസ് നേടിയ മുൻ സ്റ്റേറ്റ് കോച്ച് ബിനു വി സ്കറിയ ആണ് മുഖ്യ പരിശീലകൻ.നാടിന്റെ ഫുട്ബോൾ പ്രതാപത്തെ കരുതലോടെ വീണ്ടെടുക്കുകയാണ് ലക്ഷ്യം.

അഞ്ചാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 80 ൽ പരം  കുട്ടികളെയാണ് പരിശീലനം നടത്തി വരുന്നത്.താമസ സൗകര്യം ആവശ്യമുള്ളവർക്ക് അതും ഒരുക്കിയിട്ടുണ്ട്. പെൺകുട്ടികളുടെ ടീം പ്രധാന ആകർഷണമാണ്. പന്തു തട്ടാൻ പ്രായമാകുമ്പോൾ തന്നെ ശാസ്ത്രീയ പരിശീലനം ലഭിച്ചാൽ അന്താരാഷ്ട്ര തലത്തിലേക്ക് ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കാമെന്ന ചിന്തയാണ് അക്കാദമിയുടെ ഉദയത്തിനു കാരണം. മികച്ച കളിയും വ്യക്തിപരമായ അച്ചടക്കവും സ്വഭാവശുദ്ധിയും സമർപ്പണവും കുട്ടികളിൽ വളർത്തിയെടുത്ത്  കളിയുടെ ഉയരങ്ങൾ കീഴടക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. ഫുട്ബോളിനെ സ്നേഹിക്കുന്ന,ബൂട്ട് അണിയാൻ ആഗ്രഹിക്കുന്ന താഴെത്തട്ടിലുള്ള മികച്ച കളിക്കാരെ കണ്ടെത്തി പരിശീലനം നൽകുന്നു. സ്കൂളിലെ കായിക അദ്ധ്യാപികയായ ഷിബി മാത്യു എല്ലാ കായിക പ്രവർത്തനങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് നേതൃത്വ നിരയിൽ പ്രവർത്തിക്കുന്നു.

You May Also Like

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം :മാവുടി ഗവ. എൽ പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ് എസ് കെ യുടെയും കോതമംഗലം ബി ആർ സി യുടെയും...

error: Content is protected !!