Connect with us

Hi, what are you looking for?

NEWS

എം എ കോളേജ് അഡ്‌മിഷൻ വിവാദം; എസ് ഫ് ഐ പ്രവർത്തകർക്ക് എതിരെ കേസ് എടുത്ത് കോതമംഗലം പോലീസ്

കോതമംഗലം : കഴിഞ്ഞ ദിവസം കോതമംഗലം എം.എ. ഓട്ടോണമസ് കോളേജില്‍ റാങ്ക് ലിസ്റ്റില്‍ ഇടമുള്ള വിദ്യാര്‍ത്ഥിക്ക് പ്രവേശനം നിഷേധിച്ചുവെന്ന് ആരോപണമുന്നയിച്ചുകൊണ്ട് എസ് ഫ് ഐയുടെ നേതൃത്വത്തിൽ പ്രിസിപ്പാളുമായും കോളേജ് ജീവനക്കാരുമായി വാക്കേറ്റവും തർക്കവും നടന്നിരുന്നു. ആലുവ സ്വദേശി രോഹിത് ആണ് തനിക്ക് കോളേജിൽ അഡ്മിഷൻ തരുന്നില്ല എന്ന് ആരോപിച്ചുകൊണ്ട് മുന്നോട്ടുവന്നത്. രോഹിതിന് പ്രവേശനം നിഷേധിക്കുന്നതിലുള്ള പ്രതിഷേധവുമായി എസ്.എഫ്.ഐ. പ്രവർത്തകർ രംഗത്തുവരുകയായിരുന്നു.

എം.എ.കോളേജില്‍ ഒരു വിദ്യാര്‍ത്ഥിക്കും അന്യായമായി അഡ്മിഷന്‍ നിഷേധിക്കുകയില്ലെന്ന് പ്രിന്‍സിപ്പാള്‍ ഡോ.മഞ്ജു കുര്യന്‍ വ്യക്തമാക്കിരുന്നു. കഴിഞ്ഞവര്‍ഷം അച്ചടക്ക നടപടിയുടെ ഭാഗമായി നിര്‍ബന്ധിത റ്റി.സി.നല്‍കിയ വിദ്യാര്‍ത്ഥിയുടെ അപേക്ഷയാണ് പിടിച്ചുവച്ചിട്ടുള്ളതെന്ന് അവര്‍ വ്യക്തമാക്കിയെങ്കിലും എസ് ഫ് എ പ്രവർത്തകർ പ്രകോപനപരമായ രീതിയിൽ രംഗം കലുഷിതമാക്കുകയായിരുന്നു.

ആലുവ സ്വദേശിയായ രോഹിത് കഴിഞ്ഞ വർഷം കോളേജിൽ അഡ്മിഷൻ കരസ്ഥമാക്കി പഠനം തുടരുമ്പോൾ ആണ് കോതമംഗലം ബിവറേജിൽ നിന്നുമുണ്ടായ പരാതിയും തുടർന്നുണ്ടായ പോലീസ് നടപടികളെയും തുടർന്ന് വിദ്യാർത്ഥിക്ക് മറ്റ് കോളേജിൽ പഠനം നടത്തുവാൻ ഉതകുന്ന രീതിയിലുള്ള വിടുതൽ രേഖ നൽകി എം.എ കോളേജിലെ ഡിഗ്രി പഠനം അവസാനിപ്പിക്കേണ്ടിവന്നത്. കോളേജിന് ഉതപ്പുണ്ടാകുന്ന രീതിയിൽ രോഹിത് എന്ന വിദ്യാർത്ഥിയുടെ ഭാഗത്തുനിന്നുമുണ്ടായ തെറ്റായ രീതിയാണ് കഴിഞ്ഞ വർഷം പഠനം പാതിവഴിക്ക് അവസാനിപ്പിക്കേണ്ടിവന്നതെന്ന് കോളേജ് അധികാരികൾ വ്യകതമാക്കുന്നു.

കോളേജിന്റെ അന്വേഷണ കമ്മിറ്റി കുറ്റക്കാരാണെന്ന് കണ്ടെത്തി നിര്‍ബന്ധിത റ്റി.സി.നല്‍കി പറഞ്ഞയച്ച രോഹിത് ഈ വർഷം സംവരണ സീറ്റിൽ അപേക്ഷ നൽകുകയും അഡ്മിഷനായി കോളേജിൽ വരുകയുമായിരുന്നു. തുടർന്ന് ഈ വർഷത്തെ അഡ്മിഷൻ പെൻഡിങ്ങിൽ വെക്കുകയാണെന്ന കോളേജിന്റെ വിശദീകരണം മുഖവിലയ്ക്ക് എടുക്കാതെ എസ് ഫ് ഐ പ്രവർത്തകർ പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു എന്ന് കോളേജ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ആലുവ റൂറൽ എസ് പി വിവേക് കുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കോതമംഗലം പോലീസ് കേസ് എടുത്തിരിക്കുന്നത്. എസ് എഫ് ഐ കോതമംഗലം ഏരിയ സെക്രട്ടറി അജയ് മോഹൻ ,രോഹിത് വെർമൻ ,അഭിഷേക് ,ബേസിൽ എൽദോസ് എന്നിവർക്ക് എതിരെയാണ് ജാമ്യമില്ലാ കുറ്റം ചുമത്തി പോലീസ് കേസ് എടുത്തിരിക്കുന്നത്.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇

https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM

You May Also Like

NEWS

കോതമംഗലം : മൂന്ന് ദിവസങ്ങളിലായി നടന്ന കോതമംഗലം മുനിസിപ്പൽ തല കേരളോത്സവം സമാപിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും ആൻറണി ജോൺ എം എൽ എ നിർവ്വഹിച്ചു, മുൻസിപ്പൽ ചെയർമാൻ കെ കെ...

NEWS

കോതമംഗലം: സാറാമ്മ വധത്തിൻ്റെ ഭീതി വിട്ടുമാറുന്നതിന് മുൻപേ വീണ്ടും പിണ്ടിമനയും ചേലാടും പട്ടാപ്പകൽ വീട്ടമ്മയുടെ മാല പൊട്ടിക്കൽ ജനം പരിഭ്രാന്തിയിൽ. പൊലിസ് പ്രതിയുടെ സിസിടിവ ദ്യശ്യം പുറത്ത് വിട്ടു. അന്വേഷണം ഊർജിതമാക്കിയതായി കോതമംഗലം...

CRIME

കോതമംഗലം : വീടിൻ്റെ സിറ്റൗട്ടിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ അറസ്റ്റിൽ. കാലാമ്പൂർ വാരാപ്പിള്ളി മാലിൻ ബേബി കുര്യാക്കോസ് (66)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ 21 ന് പകൽ 11...

NEWS

കോതമംഗലം : കോതമംഗലം പോലീസ് സ്റ്റേഷന് വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ കോതമംഗലം ചെറുവട്ടൂർ സ്വദേശി ഹനീഫ് പിടിയിലായി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വെള്ളി രാവിലെ 10 മണിയോടെ തിരുവനന്തപുരം കൺട്രോൾ റൂമിലേക്കാണ്...

CRIME

കോതമംഗലം: അനാശാസ്യ കേന്ദ്രത്തിൽ പരിശോധന നാല് പേർ അറസ്റ്റിൽ. തൃക്കാരിയൂർ നാഗഞ്ചേരി പള്ളിയ്ക്ക് സമീപം താമരക്കുടിയിൽ വീട്ടിൽ എൽദോസ് (44), ഇടപ്പള്ളി വെണ്ണല ആലിൻചുവട് സെന്റ് മേരീസ് പള്ളിയ്ക്ക് സമീപം പൊരുവേലിൽ വീട്ടിൽ...

CRIME

കോതമംഗലം : കോതമംഗലത്ത് രണ്ട് നിരന്തര മോഷ്ടാക്കളെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം കോഴിപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃക്കാരിയൂർ, കരിങ്ങഴ തേർത്തനാക്കുടി  രമേശൻ (പപ്പാലു 56) , ഇരമല്ലൂർ നെല്ലിക്കുഴി ഇടപ്പാറ...

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

CRIME

കോതമംഗലം – യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച യുവാവിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. മുവാറ്റുപുഴ രണ്ടാർകര സ്വദേശി ജൗഹർ കരിം (32) ആണ് അറസ്റ്റിലായത്. ഇന്നലെ പകൽ ഭീഷണിപ്പെടുത്തി...

CRIME

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ദേഹോപദ്രവം ഏൽപ്പിച്ച പ്രതിയായ തൃക്കാരി വില്ലേജ് ആയക്കാട് കരയിൽ ആയക്കാട് അമ്പലത്തിൽ നിന്ന് സമീപം താമസിക്കുന്ന മുള്ളാട്ട് വീട്ടിൽ ശ്രീധരൻ നായർ മകൻ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: – കോതമംഗലം റവന്യു ടവറിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പട്ടാപ്പകൽ നടന്ന ആക്രമണത്തിൽ പിടിച്ചുമാറ്റാൻ ശ്രമിച്ചയാൾക്കും വെട്ടേറ്റു.   റവന്യു ടവറിൽ ഇൻ്റർനെറ്റ് കഫേനടത്തുന്ന പിണ്ടിമന സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്. സമീപത്തെ മറ്റൊരു...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

error: Content is protected !!