കോതമംഗലം : കഴിഞ്ഞ ദിവസം കോതമംഗലം എം.എ. ഓട്ടോണമസ് കോളേജില്‍ റാങ്ക് ലിസ്റ്റില്‍ ഇടമുള്ള വിദ്യാര്‍ത്ഥിക്ക് പ്രവേശനം നിഷേധിച്ചുവെന്ന് ആരോപണമുന്നയിച്ചുകൊണ്ട് എസ് ഫ് ഐയുടെ നേതൃത്വത്തിൽ പ്രിസിപ്പാളുമായും കോളേജ് ജീവനക്കാരുമായി വാക്കേറ്റവും തർക്കവും നടന്നിരുന്നു. ആലുവ സ്വദേശി രോഹിത് ആണ് തനിക്ക് കോളേജിൽ അഡ്മിഷൻ തരുന്നില്ല എന്ന് ആരോപിച്ചുകൊണ്ട് മുന്നോട്ടുവന്നത്. രോഹിതിന് പ്രവേശനം നിഷേധിക്കുന്നതിലുള്ള പ്രതിഷേധവുമായി എസ്.എഫ്.ഐ. പ്രവർത്തകർ രംഗത്തുവരുകയായിരുന്നു.
എം.എ.കോളേജില്‍ ഒരു വിദ്യാര്‍ത്ഥിക്കും അന്യായമായി അഡ്മിഷന്‍ നിഷേധിക്കുകയില്ലെന്ന് പ്രിന്‍സിപ്പാള്‍ ഡോ.മഞ്ജു കുര്യന്‍ വ്യക്തമാക്കിരുന്നു. കഴിഞ്ഞവര്‍ഷം അച്ചടക്ക നടപടിയുടെ ഭാഗമായി നിര്‍ബന്ധിത റ്റി.സി.നല്‍കിയ വിദ്യാര്‍ത്ഥിയുടെ അപേക്ഷയാണ് പിടിച്ചുവച്ചിട്ടുള്ളതെന്ന് അവര്‍ വ്യക്തമാക്കിയെങ്കിലും എസ് ഫ് എ പ്രവർത്തകർ പ്രകോപനപരമായ രീതിയിൽ രംഗം കലുഷിതമാക്കുകയായിരുന്നു.
ആലുവ സ്വദേശിയായ രോഹിത് കഴിഞ്ഞ വർഷം കോളേജിൽ അഡ്മിഷൻ കരസ്ഥമാക്കി പഠനം തുടരുമ്പോൾ ആണ് കോതമംഗലം ബിവറേജിൽ നിന്നുമുണ്ടായ പരാതിയും തുടർന്നുണ്ടായ പോലീസ് നടപടികളെയും തുടർന്ന് വിദ്യാർത്ഥിക്ക് മറ്റ് കോളേജിൽ പഠനം നടത്തുവാൻ ഉതകുന്ന രീതിയിലുള്ള വിടുതൽ രേഖ നൽകി എം.എ കോളേജിലെ ഡിഗ്രി പഠനം അവസാനിപ്പിക്കേണ്ടിവന്നത്. കോളേജിന് ഉതപ്പുണ്ടാകുന്ന രീതിയിൽ രോഹിത് എന്ന വിദ്യാർത്ഥിയുടെ ഭാഗത്തുനിന്നുമുണ്ടായ തെറ്റായ രീതിയാണ് കഴിഞ്ഞ വർഷം പഠനം പാതിവഴിക്ക് അവസാനിപ്പിക്കേണ്ടിവന്നതെന്ന് കോളേജ് അധികാരികൾ വ്യകതമാക്കുന്നു.
കോളേജിന്റെ അന്വേഷണ കമ്മിറ്റി കുറ്റക്കാരാണെന്ന് കണ്ടെത്തി നിര്‍ബന്ധിത റ്റി.സി.നല്‍കി പറഞ്ഞയച്ച രോഹിത് ഈ വർഷം സംവരണ സീറ്റിൽ അപേക്ഷ നൽകുകയും അഡ്മിഷനായി കോളേജിൽ വരുകയുമായിരുന്നു. തുടർന്ന് ഈ വർഷത്തെ അഡ്മിഷൻ പെൻഡിങ്ങിൽ വെക്കുകയാണെന്ന കോളേജിന്റെ വിശദീകരണം മുഖവിലയ്ക്ക് എടുക്കാതെ എസ് ഫ് ഐ പ്രവർത്തകർ പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു എന്ന് കോളേജ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ആലുവ റൂറൽ എസ് പി വിവേക് കുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കോതമംഗലം പോലീസ് കേസ് എടുത്തിരിക്കുന്നത്. എസ് എഫ് ഐ കോതമംഗലം ഏരിയ സെക്രട്ടറി അജയ് മോഹൻ ,രോഹിത് വെർമൻ ,അഭിഷേക് ,ബേസിൽ എൽദോസ് എന്നിവർക്ക് എതിരെയാണ് ജാമ്യമില്ലാ കുറ്റം ചുമത്തി പോലീസ് കേസ് എടുത്തിരിക്കുന്നത്.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇