കോതമംഗലം: കോതമംഗലത്ത് ലൈഫ് എം പവർ ഹാൻഡി ക്രാഫ്റ്റ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ഉദ്ഘാടനം ചെയ്തു. കോതമംഗലം റവന്യു ടവർ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി,വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ എ നൗഷാദ്,ലൈഫ് എം പവർ ഹാൻഡി ക്രാഫ്റ്റ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ഡയറക്ടർ ബിജു പോൾ,സി ഇ ഒ – ലൈഫ് എം പവർ ഹാൻഡി ക്രാഫ്റ്റ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ബേബി മംഗലത്ത്,സെൻ്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂൾ ബാംഗ്ലൂർ, ലൈഫ് ഫൗണ്ടേഷൻ & പ്രിൻസിപ്പൽ ഡയറക്ടർ ഫാദർ എം യു പൗലോസ്, അഡ്വയ്സ് ബോർഡ് മെമ്പർ വീക്ഷണം ഡെയ്ലി ന്യൂസ് കെ പി കുര്യാക്കോസ്,തിരുവനന്തപുരം ഡി സി ഹാൻഡി ക്രാഫ്റ്റ്സ് പ്രൊമോഷണൽ ഓഫീസർ വീണ എസ്,ലൈഫ് ഫൗണ്ടേഷൻ മാനേജർ മിനി മാത്യൂ,ലൈഫ് എം പവർ ഹാൻഡി ക്രാഫ്റ്റ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർ മേരിക്കുട്ടി ബേബി, ലൈഫ് ഫൗണ്ടേഷൻ സ്റ്റാഫ് സിമി ഷിജു തുടങ്ങിയവർ സംസാരിച്ചു.
