കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിൻറെ നേതൃത്വത്തിലുള്ള ഉള്ള എക്സൈസ് പാർട്ടി പട്രോൾ ചെയ്തു വരവേ കോതമംഗലം
KSRTC ബസ് സ്റ്റാൻഡിന് സമീപത്ത് സംശയാസ്പദമായി കണ്ട പറവൂർ സ്വദേശി പൂതയിൽ വീട്ടിൽ വിനോദിനെ(42) തടഞ്ഞു നിർത്തി ബാഗ് പരിശോധിച്ചതിൽ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോ 100 ഗ്രാം കഞ്ചാവ് കണ്ടെത്തി. തുടർന്ന് കോതമംഗലം തഹസിൽദാർ ശ്രീമതി
റെയിച്ചൽ കെ വർഗീസിൻറെ സാന്നിധ്യത്തിൽ പ്രതിയുടെ ദേഹപരിശോധന നടത്തി. എല്ലാ ആഴ്ചയും നെല്ലിമറ്റം സ്വദേശിയിൽ നിന്ന് ഇരുപതിനായിരം രൂപക്ക് ഇവിടെ വന്ന് കഞ്ചാവ് വാങ്ങി കൊണ്ടുപോകുന്നതായി പ്രതി പറഞ്ഞു. കഴിഞ്ഞ 3 ആഴ്ചയിലും 2 കിലോയിലധികം കഞ്ചാവ് വാങ്ങി വിൽപ്പന നടത്തിയതായി പ്രതി സമ്മതിച്ചു. പ്രതി രണ്ട് കിലോ കഞ്ചാവ് ചില്ലറ വിൽപ്പന നടത്തിയാൽ രണ്ട് ലക്ഷം രൂപയിലധികം ലാഭം കിട്ടുമെന്ന് പറഞ്ഞു.
നെല്ലിമറ്റം സ്വദേശിയും കൂട്ടാളിയും ബൈക്കിലെത്തി ആണ് കഞ്ചാവ് കൈമാറിയത്. നെല്ലിമറ്റം സ്വദേശിയെ പറ്റിയുള്ള വിവരം എക്സൈസ് ഷാഡോ ടീമിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു. നെല്ലിമറ്റം സ്വദേശിയും കൂട്ടാളിയും എക്സൈസ് നിരീക്ഷണത്തിലാണ് അറസ്റ്റ് ഉടൻ ഉണ്ടാകും. പ്രതിയുടെ ദേഹ പരിശോദനയ്ക്കു കോതമംഗലം തഹസിൽദാർ റേച്ചൽ വർഗീസ് സാനിദ്ധ്യം വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിനൊപ്പം
പ്രവൻ്റിവ് ഓഫീസർമാരായ KAനിയാസ്, KG ശ്രീകുമാർ, ഗ്രേഡ് PO സിദ്ദിഖ് AE, CEO മാരായ സുനിൽ PS, ജിമ്മി VL, ബിജു PV, ബേസിൽ കെ തോമസ്, ഡ്രൈവർ ജയൻ എന്നിവരും ഉണ്ടായിരുന്നു.