കോതമംഗലം : കാട്ടാന ആക്രമണം ഉണ്ടായ കോട്ടപ്പടിയിലെ വടക്കുംഭാഗം കാരവള്ളി മോഹനന്റെ വീട് ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.ഉണ്ടായ നാശനഷ്ടങ്ങൾക്ക് വേഗത്തിൽ നഷ്ട പരിഹാരം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാൻ വനം വകുപ്പിന് നിർദ്ദേശം നൽകി. കോട്ടപ്പടി,പിണ്ടിമന, വേങ്ങൂർ പഞ്ചായത്ത് പ്രദേശങ്ങൾ വരുന്ന കോട്ടപ്പാറ വന മേഖലയിൽ 30 കിലോമീറ്ററോളം ഹാങ്ങിങ് ഫാൻസിങ് സ്ഥാപിക്കുന്നതിനായി മൂന്ന് കോടിയുടെ പദ്ധതി വനം വകുപ്പ് തയ്യാറാക്കിയതായും ഇതിനു വേഗത്തിൽ അംഗീകാരം നേടിയെടുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എം എൽ എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ, പി എം അഷറഫ്,കോടനാട് റേഞ്ച് ഓഫീസർ ജിയോ പോൾ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.