കോതമംഗലം : പെരുമ്പാവൂർ ആലുവ പ്രൈവറ്റ് ബസ് റൂട്ടിൽ പോഞ്ഞാശ്ശേരിക്ക് സമീപം നെടുംതൊട്ടിൽ വെച്ചു നടന്ന വാഹനാപകടത്തിൽ പുന്നക്കൽ വീട്ടിൽ എബ്രഹാം ഐസക്കിക്കിന്റയും സാറക്കുട്ടിയുടെയും മകൻ ബിനു എബ്രഹാം (35) മരണപ്പെട്ടു. ശനിയാഴ്ച്ച കോതമംഗലത്തു നിന്നും ബിനുവിന്റെ ജോലി സ്ഥലമായ കളമശ്ശേരിയിലേക്ക് പോകുമ്പോളാണ് അപകടം സംഭവിക്കുന്നത്. ബിനുവിന്റെ ബൈക്കിലേക്ക് എതിർ ദിശയിൽ നിന്നും വന്ന നിസ്സാൻ ലോറി ഇടിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു. ഉടൻ തന്നെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കളമശ്ശേരിയിലെ ഒരു ഹോട്ടലിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ബിനു. അവിവാഹിതനാണ്. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച്ച(20/03/2022) മൂന്ന് മണിക്ക് ഊഞ്ഞാപ്പാറ മാർതോമ പള്ളിയിൽ.
