Connect with us

Hi, what are you looking for?

EDITORS CHOICE

സിജു പുന്നേക്കാടിന്റെ അക്ഷരങ്ങളിലൂടെ തെളിഞ്ഞത് കോലഞ്ചേരിക്കാരുടെ പ്രിയ ചാക്കുട്ടി ചേട്ടൻ.

കോതമംഗലം : മൺമറഞ്ഞ വ്യവസായ പ്രമുഖൻ സി. വി. ജേക്കബിനെ അക്ഷരങ്ങളിലൂടെ പുനർജീവിപ്പിച്ചിരിക്കുകയാണ് അതുല്യ കലാകാരനായ സിജു പുന്നേക്കാട്. കേരളത്തിന്റെ വ്യവസായ മേഖലയിൽ അതുല്യമായ സംഭാവനകൾ നൽകിയിരുന്ന സിന്തൈറ്റ് ​ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സി. വി ജേക്കബിന്റെ ജീവിതത്തിലെ പ്രധാന കർമമേഖലകൾ അക്ഷരങ്ങളിലൂടെ ചാലിച്ച് അദ്ദേഹത്തിന്റെ മനോഹരമായ ചിത്രമാക്കി മാറ്റിയിരിക്കുകയാണ് സിജു പുന്നെക്കാട് എന്ന അതുല്യ കലാകാരൻ.

നാട്ടുകാരുടെ പ്രിയപെട്ട ചാക്കുട്ടി ചേട്ടന്റെ മരണത്തെ തുടർന്ന് ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള സ്നേഹആദരാവുകൾ അറിഞ്ഞപ്പോഴുണ്ടായ മനസ്സിലെ തന്റെ ആഗ്രഹത്തിന്റെ പൂർത്തീകരണമായിരുന്നു പിതാവിന്റെ കർമപഥത്തിൽ കൂടുതൽ പൊൻ തൂവലുകൾ ചാർത്തി മുന്നേറുന്ന സി വി ജേക്കബിന്റെ മകൻ ഡോക്ടർ വിജു ജേക്കബിന് തന്റെ ഈ സൃഷ്ടി കൈമാറിയപ്പോഴുണ്ടായ നിമിഷങ്ങളെന്ന് സിജു പറഞ്ഞു.

തന്റെ പിതാവിന്റെ ചിത്രം അക്ഷരങ്ങൾ കൊണ്ട് മനോഹരമായി വരച്ച സിജു പുന്നെക്കാടിനെ സിന്തെറ്റ് എം ഡി പ്രശംസിച്ചു. കോതമം​ഗംലം, പുന്നേക്കാട് സ്വദേശിയാണ് സിജു. സി വി ജേക്കബിന്റെയും സിന്തൈറ്റ് ​​ഗ്രൂപ്പിന്റെയും വളർച്ചയുടെ പടവുകളെ പുറമേനിന്ന് നിരീക്ഷിച്ച് തയ്യാറാക്കിയ വിവരങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

error: Content is protected !!