കോതമംഗലം : കോതമംഗലം ഉപ്പുകുളത്തു നിന്ന് 35 ലിറ്റർ ചാരായവും, 1000 ലിറ്റർ വാഷും പിടിച്ചു. ഉപ്പുകുളത്തു നിന്നും പെരുമണ്ണൂർ പോവുന്ന വഴിയിൽ വനത്തിൽ നിന്നാണ് ചാരയവും വാഷും കണ്ടെടുത്തത്. വ്യാവസായിക അടിസ്ഥാനത്തിൽ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 1000 ലിറ്റർ വാഷും, 35 ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളുമാണ് കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്.
നെടുമ്പാറ ഗോപി, വിജയൻ എന്നിവരാണ് വാറ്റ് കേന്ദ്രം നടത്തിക്കൊണ്ടിരുന്നത് എന്ന സൂചനയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.ഇ.ഷൈബുവിൻ്റെ നേതൃത്വത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ചാരയവും വാഷും കണ്ടെടുത്തത്.
220 ലിറ്റർ കൊള്ളുന്ന 4 ഡ്രം, രണ്ട് ഗ്യാസ് കുറ്റി, ഒരു സ്റ്റൗ, 20 ലിറ്ററിന്റെ ഒരു പ്ലാസ്റ്റിക് ക്യാൻ , 50 ലിറ്റർ കൊള്ളുന്ന കുറ്റി, 30 ലിറ്റർ 20 ലിറ്റർ കൊള്ളുന്ന ഓരോ അലൂമിനിയം ചെരുവം എന്നിവ കണ്ടെടുത്തിട്ടുണ്ട്. പ്രിവൻ്റീവ് ഓഫീസർ പി.പി. ഹസൈനാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എ.എം.കൃഷ്ണകുമാർ, സോബിൻ ജോസ്, സി.എം.നവാസ്, പി.ബി. മാഹിൻ എന്നിവരായിരുന്നു എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.