കോതമംഗലം : ബിഗ് സല്യൂട്ട് കേരള പോലീസ് എന്നെഴുതിയ കേക്കുമായി വീട്ടമ്മ ഊന്നുകൽ പോലീസ് സ്റ്റേഷനിൽ എത്തി. കോവിഡ് കാലത്തെ പോലീസുദ്യോഗസ്ഥരുടെ വിശ്രമരഹിതമായ ഡ്യൂട്ടിക്ക് സ്നേഹോപഹരാമായി കേക്ക് നിർമ്മിച്ച് നൽകുകയായിരുന്നു വീട്ടമ്മ. ഊന്നുകൽ പുന്നക്കൽ വീട്ടിൽ ഷീബയാണ് കേക്ക് നിർമ്മിച്ച് ഊന്നുകൽ സ്റ്റേഷനിൽ എത്തിയത്. ബിഗ്സല്യൂട്ട് കേരള പോലീസ് എന്നെഴുതി പോലീസിന്റെ ഔദ്യോഗിക ചിഹ്നവും കേക്കിൽ ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. കേക്ക് ഏറ്റുവാങ്ങി പോലിസ് ഉദ്യേഗസ്ഥർ മുറിച്ച് വിതരണം ചെയ്തു. ഊന്നുകൽ ടൗണിൽ കേക്ക് നിർമ്മാണ യൂണിറ്റ് നടത്തുകയാണ് ഷീബ.
