Connect with us

Hi, what are you looking for?

EDITORS CHOICE

പാതയോരങ്ങളെ പൂക്കളുടെ പറുദീസയാക്കി ചാക്കോ ചേട്ടൻ.

കോതമംഗലം : പാതയോരങ്ങളുടെ ഇരു വശവും പൂക്കൾ കൊണ്ടു വർണ്ണാഭമാക്കിയ ഒരു വയോധികൻ ഉണ്ട് നെല്ലിമറ്റത്ത്. എൺപത്തഞ്ചിന്റെ നിറവിൽ നിൽക്കുമ്പോഴു നെല്ലിമറ്റം വാളാച്ചിറ തെക്കുംകാനം വീട്ടിൽ ചാക്കോച്ചേട്ടന് വെറുതെ ഇരിക്കാൻ നേരമില്ല. പാതയോരങ്ങളുടെ ഇരു വശവും മനോഹരമായ ഉദ്യാനങ്ങൾ ആക്കുന്ന തിരക്കിലാണ് ഈ വയോധികൻ. പൂക്കളെയും, പൂന്തോട്ടങ്ങളെയും ഇഷ്ട്ടപെടുന്ന ചാക്കോച്ചന് തന്റെ വീടിരിക്കുന്ന ആകെയുള്ള അഞ്ച് സെന്റ് സ്ഥലത്ത് അതിനുള്ള സൗകര്യം ഇല്ലാത്തതുകൊണ്ട് വീടിന്റെ മുന്നിലൂടെ പോകുന്ന പ്രധാന പാതയുടെ ഇരു വശത്തായി മനോഹരമായ പൂന്തോട്ടം നിർമിച്ചിരിക്കുകയാണ് ഇദ്ദേഹം . ഒരിക്കൽ പള്ളിയിൽ കുർബാനക്ക് പോയി മടങ്ങി വന്നപ്പോൾ ഭാര്യ അമ്മിണി പള്ളിയിൽ നിന്ന് കൊണ്ടു വന്ന ക്രോസ്മസ് പൂച്ചെടിയാണ് ഇപ്പോൾ വിത്ത് പാകി മുളച്ച് പരിസരം മുഴുവൻ പുഷ്‌പ്പിച്ച് നിൽക്കുന്നത്.

നന്നേ ചെറുപ്പം മുതൽ കഠിനധ്വാനിയായ ചാക്കോക്ക് വെറുതെ ഇരിക്കുന്നത് ഇഷ്ട്ടമല്ലാതാനും.തെരുവിൽ മാലിന്യം വലിച്ചെറിയുന്നവർ നാണിക്കണം എന്ന് ഓര്മിപ്പിക്കുന്നതാണ് എൺപത്തഞ്ചാം വയസ്സിലെ ചാക്കോച്ചൻ ചേട്ടന്റെ ഈ പ്രവർത്തികൾ. വീടിനു സമീപവും, റോഡിനിരുവശവുമുള്ള പൊതു നിരത്തിലെ മാലിന്യം എല്ലാം നീക്കം ചെയ്ത് ഏകദേശം 200 മീറ്ററോളം ആണ് ഇങ്ങനെ പൂന്തോട്ടം ഇദ്ദേഹം ഒരിക്കിയിരിക്കുന്നത്. പുഷ്‌പ്പങ്ങളെ സ്നേഹിക്കുന്ന ഇദ്ദേഹം നെല്ലിമറ്റത്ത് തന്റെ വീടിനു മുന്നിൽ തീർത്ത പൂന്തോട്ടം വഴിയാത്രക്കാർ ആരും ആസ്വദിക്കാതെ പോകില്ല . മാത്രമല്ല ഇപ്പോൾ ഈ പൂക്കൾക്ക് ചുറ്റും വിവിധ വർണ്ണത്തിലുള്ള ചിത്ര ശലഭങ്ങളും, വണ്ടുകളും പാറി നടക്കുന്നു.

തെരുവിലേക്കു മാലിന്യം വലിച്ചെറിയുന്നവരോട് ഈ എൺപത്തിയഞ്ചുകാരനായ റിട്ട. കെ എസ് ഇ ബി ഉദ്യോഗസ്ഥന് ഒന്നേ പറയാനുള്ളു അരുത്… ഈ പ്രകൃതി നമുക്ക് മാത്രം അവകാശപ്പെട്ടതല്ല, വരും തലമുറക്കും കൂടി അവകാശപെട്ടതാണ്.

You May Also Like

NEWS

കോതമംഗലം : ലോങ്ങ്‌ പെന്റിങ്(LP) വാറൻറ് കേസിലെ പ്രതിയെ 18 വർഷത്തിന് ശേഷം ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു. ഊന്നുകൽ പോലീസ് 2006 രജിസ്റ്റർ ചെയ്ത വാഹന മോഷണകേസിലും, 2010 ൽ രജിസ്റ്റർ...

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

NEWS

  കോതമംഗലം:പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്ന കോതമംഗലം താലൂക്കിലെ കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ മൂന്ന് UDF വിമതരുടെ പിന്തുണയോടെ LDF ഭരണം പിടിച്ചു. കോൺഗ്രസ് വിമതൻ സിബി മാത്യു വാണ് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപെട്ടത്. കോൺഗ്രസിലെ...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ 2019 -23 ബാച്ച് ബിടെക്, 2021-223 ബാച്ച് എംടെക് വിദ്യാർത്ഥികളുടെ ഫെയർവെൽ അലുംനി ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മാർ തോമ ചെറിയ പള്ളി വികാരി റവ. ഫാ....

CHUTTUVATTOM

കവളങ്ങാട്: നെല്ലിമറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള അപകടകരമായ മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ കവളങ്ങാട് ഏരിയാ കമ്മിറ്റി പരാതി നല്‍കി. വിദ്യാഭ്യാസ മന്ത്രി, പൊതുമരാമത്ത് വകുപ്പു മന്ത്രി, കവളങ്ങാട് പഞ്ചായത്ത്...

AGRICULTURE

കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ട്രൈബൽ വിഭാഗത്തിന് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി. ആത്മയുടെ പ്രത്യേക ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി നേര്യമംഗലം ട്രൈബൽ സെറ്റിൽമെൻ്റ് കോളനിയിലെ...

NEWS

കവളങ്ങാട് :  കൊച്ചി – ധനുഷ്ക്കോടി ദേശീയ പാതയിൽ ഊന്നുകൽ മൃഗാശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിലായിട്ട് ഒരു മാസത്തിന് മുകളിലായി. കഴിഞ്ഞ ഏപ്രിൽ മാസം ഇരിങ്ങാലക്കുട സ്വദേശി...

NEWS

കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്ത് മങ്ങാട് പടിയിൽ പ്രവർത്തിക്കുന്ന കോതമംഗലം അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ പ്രിമീയം ഔട്ട് ലെറ്റ് പ്രവർത്തനം ആരംഭിച്ചു . കമ്പനിയുടെ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമ...

error: Content is protected !!