Connect with us

Hi, what are you looking for?

CRIME

കോതമംഗലം സ്വദേശി ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി എറണാകുളത്ത് അറസ്റ്റിൽ.

കോതമംഗലം : കൊച്ചി സിറ്റി ഡാൻസാഫും, സെൻട്രൽ പോലീസും ചേർന്ന് എറണാകുളം സൗത്ത് ഭാഗങ്ങളിൽ നടത്തിയ രഹസ്യ പരിശോധനയിൽ ഒരു യുവതിയുൾപ്പെടെ മൂന്നു പേരെ ലക്ഷങ്ങൾ വില വരുന്ന MDMA, ഹാഷിഷ് ഓയിൽ, ഗഞ്ചാവ് മുതലായ മാരക ലഹരിമരുന്നുകളുമായി പിടികൂടി. കാസർഗോഡ്,വടക്കേപ്പുറം, പടന്ന, നഫീസത്ത് വില്ലയിൽ സമീർ വി.കെ(35), കോതമംഗലം, നെല്ലിമറ്റം, മുളമ്പായിൽ വീട്ടിൽ അജ്മൽ റസാഖ് (32), വൈപ്പിൻ, ഞാറക്കൽ, പെരുമ്പിള്ളി, ചേലാട്ടു വീട്ടിൽ, ആര്യ ചേലാട്ട് (23) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന 46 ഗ്രാം സിന്തറ്റിക് ഡ്രഗ്സായ MDMA യും ,1.280 കിലോഗ്രാം ഹാഷിഷ് ഓയിലും, 340 ഗ്രാം ഗഞ്ചാവും കണ്ടെടുത്തു. നെല്ലിമറ്റം അജ്മൽ റസാഖ് കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി കേസുകളിലെ പ്രതികൂടിയാണ്.

മയക്കുമരുന്ന് മാഫിയ സംഘങ്ങളെ പിടികൂടുന്നതിനു വേണ്ടി “യോദ്ധാവ് ” എന്ന വാട്ട്സാപ്പ് കഴിഞ്ഞ വർഷമാണ് ആദ്യമയി കൊച്ചിയിൽ നടപ്പിലാക്കിയത്. അതിലൂടെ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. കാസർഗോഡുകാരനായ സമീർ വർഷങ്ങളായി മലേഷ്യയിൽ ജോലി ചെയ്തതിന് ശേഷം നാട്ടിൽ തിരിച്ചെത്തി കൊച്ചിയിൽ ഹോട്ടൽ, സ്റ്റേഷനറി കടകൾ നടത്തുന്നയാളാണ്.ഇതിൻ്റെ മറവിലാണ് ബാംഗ്ലൂരിൽ നിന്നും, ഗോവയിൽ നിന്നും നേരിട്ട് കൊണ്ടുവരുന്ന ലഹരിമരുന്നുകൾ ഇയാൾ വിറ്റഴിക്കുന്നത്.  മയക്കുമരുന്ന് മാഫിയ സംഘങ്ങളെ പിടികൂടുന്നതിനു വേണ്ടി “യോദ്ധാവ് ” എന്ന വാട്ട്സാപ്പ് കഴിഞ്ഞ വർഷമാണ് ആദ്യമയി കൊച്ചിയിൽ നടപ്പിലാക്കിയത്. അതിലൂടെ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.

You May Also Like

NEWS

കോതമംഗലം : വിദ്യാർത്ഥികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ ‘മാ-കെയർ’ പദ്ധതിയ്ക്ക് കവളങ്ങാട് പഞ്ചായത്തിൽ തുടക്കമായി. നേര്യമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച മാ – കെയർ...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തില്‍ യുഡിഎഫ് വിപ്പ് ലംഘിച്ച പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പെടെ മൂന്ന് വിമത കോണ്‍ഗ്രസ് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആയോഗ്യരാക്കി.പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു,വൈസ് പ്രസിഡന്റ് ലിസി ജോളി,...

NEWS

കോതമംഗലം: കവളങ്ങാട് ഇഞ്ചിപ്പാറയില്‍ ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകര്‍ന്നു. ഗൃഹനാഥനും മാതാവിനും പരിക്ക്. ഇഞ്ചിപ്പാറ മോളത്തുകുടി വര്‍ഗീസിന്റെ വീടാണ് ഇടിമിന്നലേറ്റു ഭാഗികമായി തകര്‍ന്നത്. വര്‍ഗീസിനും മാതാവ് അന്നമ്മയ്ക്കും നിസാര പരിക്കേറ്റു. ഇവര്‍ താലൂക്കു...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : മുന്നാറിൽ നിന്ന് ബ്ലാoഗ്ലൂർക്ക് പോകുകയായിരുന്ന KSRTC സ്വിഫ്റ്റ്  ബസിൽ നെല്ലിമറ്റത്ത് വച്ച് തീയും പുകയും .കോതമംഗലത്ത് നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. നെല്ലിമറ്റത്ത് ബസ് എത്തിയപ്പോൾ ഉഗ്രശബ്ദവും പൊട്ടിത്തെറിയും, പുകയും...

NEWS

കോതമംഗലം :കവളങ്ങാട്‌ ഗ്രാമപഞ്ചായത്തില്‍ അള്ളുങ്കൽ കേന്ദ്രമാക്കി പുതിയ റേഷന്‍കട അനുവദിച്ച് ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്‌ 13-ല്‍ അള്ളുങ്കൽ കേന്ദ്രമാക്കിയാണ് പുതിയ റേഷന്‍കട അനുവദിച്ച്‌ ഉത്തരവായിട്ടുള്ളത്....

NEWS

കോതമംഗലം : ലോങ്ങ്‌ പെന്റിങ്(LP) വാറൻറ് കേസിലെ പ്രതിയെ 18 വർഷത്തിന് ശേഷം ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു. ഊന്നുകൽ പോലീസ് 2006 രജിസ്റ്റർ ചെയ്ത വാഹന മോഷണകേസിലും, 2010 ൽ രജിസ്റ്റർ...

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...

NEWS

  കോതമംഗലം:പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്ന കോതമംഗലം താലൂക്കിലെ കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ മൂന്ന് UDF വിമതരുടെ പിന്തുണയോടെ LDF ഭരണം പിടിച്ചു. കോൺഗ്രസ് വിമതൻ സിബി മാത്യു വാണ് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപെട്ടത്. കോൺഗ്രസിലെ...

error: Content is protected !!