കോതമംഗലം: കവളങ്ങാട് കൃഷിഭവൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ ട്രൈബൽ വിഭാഗത്തിലുള്ള കർഷകരെ ഉൾപ്പെടുത്തി കാർഷിക പഠനയാത്ര സംഘടിപ്പിച്ചു. കൃഷി വകുപ്പ് ആത്മയുടെ പ്രത്യേക ഘടകപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഠനയാത്ര സംഘടിപ്പിച്ചത്.സംസ്ഥാന സർക്കാരിൻ്റെ ഞങ്ങളും ക്യഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങളെയും കാർഷിക മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.സംയോജിത കൃഷി , നൂതന കാർഷിക രീതികൾ പ്രാവർത്തികമാക്കിയിട്ടുള്ള അടിമാലി, മൂന്നാർ എന്നിവങ്ങളിലെ കൃഷിയിടങ്ങൾ സംഘം സന്ദർശിക്കും.
നേര്യമംഗലം ടൗണിൽ സംഘടിപ്പിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിൻസിയ ബിജു യാത്ര ഫ്ളാഗ് ഓഫ് ചെയ്തു കൊണ്ട് ഉത്ഘാടനം ചെയ്തു.ബാബു എ എൻ, ശോഭ തങ്കപ്പൻ, പ്രമോട്ടർ അഞ്ചുമോൾ ഭാസ്കരൻ, ഷിബു കെ.കെ, കൃഷി ഓഫീസർ സജി കെ.എ, അസിസ്റ്റൻറ് കൃഷി ഓഫീസർ സാജു കെ.സി, കൃഷി അസിസ്റ്റൻ്റുമാരായ ദീപ വി കെ, വിനീഷ് പി.എൻ, രജ്ഞിത്ത് തോമസ് എന്നിവർ സംസാരിച്ചു.