കോതമംഗലം: രാഷ്ട്രശില്‍പി ജവഹര്‍ലാല്‍ നെഹൃവിന്റെ നൂറ്റിമുപ്പത്തിമൂന്നാം ജന്മദിനാചരണം കെപിസിസി മെമ്പര്‍ ഏ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് എം.എസ്. എല്‍ദോസ് അധ്യക്ഷനായി. കെ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി. അബു മൊയ്തീന്‍, പി.എ.എം. ബഷീര്‍, റോയി കെ. പോള്‍, വി.വി. കുര്യന്‍, ഷെമീര്‍ പനയ്ക്കല്‍, അലി പടിഞ്ഞാറേച്ചാലില്‍, സണ്ണി വറുഗീസ്, ജെയിംസ് കോറമ്പേല്‍, സി.ജെ. എല്‍ദോസ്, കെ.പി. കുര്യാക്കോസ്, നോബിള്‍ ജോസഫ്, ബാബു ഏലിയാസ്, ഹാന്‍സി പോള്‍, എബി ചേലാട്ട്, എം.എ. കരീം, സലീം മംഗലപ്പാറ, പി.സി. ജോര്‍ജ്, പരീത് പട്ടമാവുടി , ഭാനുമതി രാജു, നോബ് മാത്യു, കെ.ജി. എല്‍ദോ, വില്‍സണ്‍ സി. തോമസ്, എബി നമ്പിച്ചന്‍കുടി എന്നിവര്‍ പ്രസംഗിച്ചു.
