Connect with us

Hi, what are you looking for?

NEWS

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോതമംഗലം ജനകീയ കൂട്ടായ്മ പൊതുമരാമത്തു വകുപ്പ് മന്ത്രിക്ക് പരാതി നൽകി.

തിരുവനന്തപുരം : കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ കേരള നിയമസഭ മന്ദിരത്തിൽ എത്തി കേരള സംസ്ഥാന പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസിനെ കണ്ട് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ മണികണ്ഠൻചാലിലും, ബ്ലാവനയിലും അടിയന്തിരമായി പാലം നിർമ്മിക്കണമെന്നും, തകർന്നു കിടക്കുന്ന പെരുമ്പാവൂർ -കോതമംഗലം റോഡ് എത്രയും വേഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും അതോടൊപ്പം കോതമംഗലത്തിന്റെ ടൂറിസം വികസനത്തിന്‌ വളരെ ഉപകാരപ്രദമായ പഴയ അലുവ -മൂന്നാർ രാജപാത ഫോറെസ്റ്റ് ഡിപ്പാർട്മെന്റ്ന്റെ തടസ്സങ്ങൾ മാറ്റി എത്രയും പെട്ടന്ന് സഞ്ചാരികൾക്ക് തുറന്നു നൽകണമെന്നത് ഉൾപ്പെടെ ആവശ്യപ്പെട്ടു നിവേദനം നൽകി. ഈ വിഷയങ്ങളിൽ എല്ലാം ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. തുടർ നടപടികൾക്ക് നിവേദനം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറുവാൻ അറിയിച്ചത് അനുസരിച്ചു പ്രൈവറ്റ് സെക്രട്ടറി ശബരീഷ് കുമാർ പി. കെ. ക്ക് കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ ആയ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ, ബോബി ഉമ്മൻ, ലോറൻസ് അബ്രഹാം എന്നിവർ ചേർന്ന് അദ്ദേഹത്തിന്റെ ഓഫീസിൽ വച്ച് കൈമാറി.

ഇതോടൊപ്പം തൃക്കാരിയൂർ – നെല്ലിക്കുഴി റോഡ് ഉൾപ്പടെ കോതമംഗലം മണ്ഡലത്തിൽ തകർന്നു കിടക്കുന്ന PWD റോഡുകളുടെ അറ്റകുറ്റപണികൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം MLA ആന്റണി ജോണിന് പരാതി നൽകി. പരാതി സ്വീകരിച്ച MLA മഴ മാറിയാൽ ഉടൻ തന്നെ തകർന്നു കിടക്കുന്ന റോഡുകളുടെ അറ്റകുറ്റ പണികൾ ആരംഭിക്കുമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾക്ക് ഉറപ്പ് നൽകുകയും PWD വിഭാഗം കോതമംഗലം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ വീടിനു നേരെ കാട്ടാനയാക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ 5ഓടെ വാവേലിയില്‍ ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം കുളപ്പുറം അനീഷിന്റെ വീടിന്റെ ജനാലകളാണ് തകര്‍ത്തത്. ആറോളം ആനകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരാനയാണ് അനീഷിന്റെ...

CHUTTUVATTOM

ഷാനു പൗലോസ് കോതമംഗലം: കേരള സര്‍ക്കാരിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചിലെ എക്കോ ടൂറിസം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയമലയോര പ്രദേശമായ പാലമറ്റം കാളക്കടവ് എക്കോ പോയിന്റ് കേന്ദ്രീകരിച്ച്ആരംഭിച്ച എക്കോ ടൂറിസം പദ്ധതി ഗര്‍ഭാവസ്ഥയില്‍ തന്നെ നിലച്ച് പോകുന്ന...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ (സാരംഗ് 2കെ26) 86-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന തല മേളയിലെ വിജയികള്‍ക്ക് എംഎല്‍എ ചടങ്ങില്‍...

CHUTTUVATTOM

കോതമംഗലം: നിര്‍ദ്ദിഷ്ട തങ്കളം നാലുവരി പാതയുടെ നിര്‍മാണം പൂര്‍ത്തിയായ ഭാഗത്ത് നെല്‍വയല്‍ നികത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. തങ്കളം ലോറി സ്റ്റാന്‍ഡിന് സമീപം തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിച്ച് രാത്രിയില്‍ മണ്ണിട്ട് വയല്‍ നികത്തിയ...

CHUTTUVATTOM

കോതമംഗലം: കാലാവസ്ഥ വ്യതിയാനംമൂലം കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് നല്‍കാന്‍ ലോക ബാങ്ക് അനുവദിച്ച ആദ്യ ഗഡു തുകയായ 2,400 കോടി രൂപ പിണറായി സര്‍ക്കാര്‍ വക മാറ്റി ചിലവഴിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ‘മിഡാസ്-25’ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. കോതമംഗലം എംഎ കോളേജ് അസോസിയേഷനും, കേന്ദ്ര സര്‍ക്കാരിന്റെ അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനും കേരള മാത്തമാറ്റിക്കല്‍ അസോസിയേഷനും...

CHUTTUVATTOM

കോതമംഗലം: ഭൂതത്താന്‍കെട്ട് പാലത്തിന് താഴെ പുഴയില്‍ അങ്കമാലി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അങ്കമാലി ചമ്പന്നൂര്‍ സൗത്ത് തിരുതനത്തി ബിനില്‍ (32) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് വീട്ടില്‍നിന്ന് ബിനിലിനെ...

CHUTTUVATTOM

കോതമംഗലം: കേരളത്തിന്റെ കായികരംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച നവതി മെമ്മോറിയല്‍ ബില്‍ഡിംഗിന്റെയും, നവീകരിച്ച പവലിയന്റെയും ഉദ്ഘാടനം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ...

NEWS

കോതമംഗലം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സ്വകാര്യചാനലും രാഷ്ട്രീയ നേതാക്കളും വ്യക്തിഹത്യ നടത്തുന്നതില്‍ പ്രതിഷേധിച്ച് കോതമംഗലം യൂണിയന്‍ പന്തംകൊളുത്തി പ്രകടനവും സമ്മേളനവും നടത്തി. സമുദായത്തെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് നയിച്ച യോഗം...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിക്കും അസിസ്റ്റന്റ് സെക്രട്ടറിക്കും നേരെ കൈയേറ്റം. റോഡരികിലെ കെട്ടിട നിര്‍മാണത്തിലെ കൈയേറ്റവുമായി ബന്ധപ്പെട്ട പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം നോട്ടീസ് കൈപ്പറ്റാന്‍ എത്തിയ പരാതിക്കാരന്‍ ആണ് പഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ്...

CHUTTUVATTOM

കോതമംഗലം: രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ക്കുന്ന ആശാകിരണം ക്യാന്‍സര്‍ സുരക്ഷ പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ മരുന്ന് വാങ്ങുന്നതിനുള്ള ജീവ ഫ്രീ മെഡിസിന്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. രൂപത വികാരി...

CHUTTUVATTOM

പോത്താനിക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 26 വർഷം കഠിനതടവും 50000 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ സിദ്ധൻപടി ചെന്നിരിക്കൽ സജി (59) യെയാണ് ശിക്ഷിച്ചത്. പോക്സോ കേസുകൾ വിചാരണ...

error: Content is protected !!