തൃക്കാരിയൂർ :കോതമംഗലം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ കുട്ടികൾക്ക് ആവശ്യമായ എല്ലാ സ്പോർട്സ് ഉപകരണങ്ങളും വിതരണം ചെയ്തു. സ്കൂൾ PTA പ്രസിഡന്റും ജനകീയ കൂട്ടായ്മ ഭാരവാഹിയുമായ അഡ്വ. രാജേഷ് രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിതരണ ഉത്ഘാടനം കോതമംഗലം MLA ആന്റണി ജോൺ നിർവഹിച്ചു. സ്കൂൾ HM രാജലക്ഷ്മി C S സ്വാഗതം ആശംസിക്കുകയും കൂട്ടായ്മ ഭാരവാഹികൾ ആയ ജോർജ് എടപ്പാറ, ബോബി ഉമ്മൻ, എബിൻ അയ്യപ്പൻ, PTA വൈസ് പ്രസിഡന്റ് ജയചന്ദ്രൻ, സ്റ്റാഫ് പ്രധിനിധി ദൃശ്യ ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും അധ്യാപിക ഗ്രീഷ്മ നന്ദി അർപ്പിക്കുകയും ചെയ്തു. സ്കൂളിൽ ദേശിയ അത്‌ലെറ്റിക്സ് ഗോൾഡ് മെഡൽ ജേതാവ് എബിൻ സ്കറിയയുടെ നേതൃത്വത്തിൽ സ്പോർട്സ് പരിശീലനത്തിന് തുടക്കം കുറിക്കുകയും ചെയ്തു.

























































