കോതമംഗലം :- കോതമംഗലത്തെ 15 ഹോട്ടലുകിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. മൂന്നോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ഹെൽത്ത് സൂപ്പർവൈസർ സഞ്ജീവ് കുമാറിൻ്റെ നേതൃത്വത്തിലാണ് കോതമംഗലം ടൗണിൽ പരിശോധന നടന്നത്. വേവിച്ച മാംസം, മത്സ്യം, ന്യൂ ഡിൽസ്, പൊറോട്ട, ചപ്പാത്തി, നിരോധിത പ്ലാസ്റ്റിക് ബാഗുകൾ എന്നിവയാണ് പിടിച്ചെടുത്തത്. കോതമംഗലത്ത് ആരോഗ്യ വിഭാഗം നടത്തുന്ന കർശന പരിശോധനകൾ തുടരുമെന്ന് ഹെൽത്ത് സൂപ്പർവൈസർ സഞ്ജീവ് കുമാർ പറഞ്ഞു.
