മൂവാറ്റുപുഴ: കൈക്കുലി വാങ്ങിയ കേസില്‍ കോതമംഗലം ഗ്രേഡ് എസ്.ഐയ്ക്ക് 5വര്‍ഷം തടവും പിഴയും. കോതമംഗലം ഗ്രേഡ് എസ്.ഐയായിരുന്ന തൊടുപുഴ കാരീക്കോട് പൊടിപാറയ്ക്കല്‍ പി.എസ് മുഹമ്മദ് അഷറഫിനെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി എന്‍.വി രാജു ശിക്ഷിച്ചത്. പ്രതിയക്ക് 5വര്‍ഷം തടവും 65000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2012 ഡിസംബറിലാണ് കേസിനാസ്പതമായ സംഭവം നടന്നത്. പിണ്ടിമന സ്വദേശിയായ മല്ലികശ്ശേരി ബേബി മാണിയാണ് പരാതിക്കാരന്‍. കോതമംഗലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് പരാതിക്കാരനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോടതിയില്‍ നിന്ന് ജാമ്യം എടുക്കുന്നതിന് 10000രൂപ ചിലവാകുമെന്നും, ഈ തുക പ്രതിക്ക് നല്‍കിയാല്‍ കേസ് ദുര്‍ബലപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും 5000 രൂപ കൈക്കൂലി വാങ്ങിയതിനാണ് എറണാകുളം വിജിലന്‍സ് യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത്. എറണാകുളം വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പിമാരായ ജെയിംസ് ജോസഫ്, ഒ.ഡി ബാലസുബ്രമണ്യന്‍, എം.എന്‍ രമേശ്, എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂട്ടര്‍മാരായ ഉഷാകുമാരി കെ, സരിത വി.എ എന്നിവരാണ് ഹജരായത്.
You May Also Like
CRIME
മൂവാറ്റുപുഴ: വാളകത്ത് അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിജീഷ്, അനീഷ്, സത്യൻ,...
NEWS
കോതമംഗലം: താലൂക്ക് ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ചായാൾ പിടിയിൽ. തൃശ്ശൂർ മരത്താക്കര കോതൂർ കൂടാരം കോളനിയിൽ താമസിക്കുന്ന കാഞ്ഞിരപ്പിള്ളി മുക്കാലി സ്വദേശി വലിയവീട്ടിൽ പ്രദീപ് (37) നെയാണ് കോതമംഗലം പോലീസ്...
CRIME
പോത്താനിക്കാട്: പോക്‌സോ കേസിലെ പ്രതിയെ റിമാന്റ് ചെയ്തു. വാരപ്പെട്ടി പല്ലാരിമംഗലം പുലിക്കുന്നേല്‍പടി കുഴിത്തൊട്ടിയില്‍ ഖാലിദ് (47) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കഴിഞ്ഞ 29...
CRIME
മൂവാറ്റുപുഴ: ഭര്‍ത്താവിനെ ഭാര്യയുടെ കാമുകനും, സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം തടവും, ഒരു ലക്ഷം രൂപ പിഴയും. മുണ്ടക്കയം കോരുത്തോട് കൊന്നക്കല്‍ ബിനോയി(45)യെ കൊലപ്പെടുത്തിയ കേസില്‍ പണ്ടപ്പിളളി ആച്ചക്കോട്ടില്‍ ജയന്‍...