കോതമംഗലം: കോതമംഗലം ഗവൺമെന്റ് എൽ പി സ്കൂളിന്റെ 106-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി മാത്യൂ, കൗൺസിലർമാരയ കെ വി തോമസ്, മേരി പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.
