കോതമംഗലം : ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിൽ. മാരക മയക്കുമരുന്നായ ബ്രൗൺഷുഗർ എന്നറിയപ്പെടുന്ന ഹെറോയിനുമായി
ആസം സ്വദേശി കോതമംഗലം എക്സൈസ് സർക്കിൾ പാർട്ടിയുടെ പിടിയിലായി. ആസം സ്വദേശി അബൂ ചാതിക്ക് ഒവാഹിദ്(35/22) ആണ് 6ഗ്രാം ഹെറോയിനുമായി കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിന്റെ പിടിയിലായത് ഇയാൾ കുറേ ദിവസമായി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
നെല്ലിക്കുഴി കേന്ദ്രീകരിച്ച് അന്യസംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിൽMDMA, Heroin തുടങ്ങിയ മയക്കുമരുന്നുകൾ വിൽപ്പനയും വിതരണവും നടക്കുന്നതായി രഹസ്യ വിവരത്തെത്തുടർന്ന് നെല്ലിക്കുഴിയിൽ എക്സൈസ് നിരീക്ഷണം ശക്തമായിരുന്നു തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ഇയാളിൽ നിന്നും 50 കുപ്പികളായി ഉദ്ദേശം 6ഗ്രാം ബ്രൗൺഷുഗർ പിടികൂടിയത് പിടികൂടി. ആസമിൽ നിന്ന് എല്ലാ ആഴ്ചയും പോയി കിലോ കണക്കിന് ബ്രൗൺഷുഗർ കൊണ്ടുവരുന്നതായി ഇയാൾ പറഞ്ഞു. NDPS നിയമപ്രകാരം പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാൾ ചെയ്തത്.
പാർട്ടിയിൽ പ്രവ ന്റ്റീവ് ഓഫീസർമാരായ നിയാസ് കെ എ,
ജയ് മാത്യൂസ്, സിദ്ദിഖ് AE, സിവിൽ എക്സൈസ് ഓഫീസർമാരായഎൽദോ കെ സി,സുനിൽ പി എസ്, അനൂപ് ടി കെ എന്നിവരും ഉണ്ടായിരുന്നു