Connect with us

Hi, what are you looking for?

CHUTTUVATTOM

ഹെല്‍ത്തി കേരള ക്യാമ്പയിന്റെ കോതമംഗലം നിയോജക മണ്ഡലതല ഉദ്ഘാടനം നടത്തി

കോതമംഗലം: കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെയും, നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടാകെ നടന്നു വരുന്ന ഹെല്‍ത്തി കേരള ക്യാമ്പയിന്റെ കോതമംഗലം നിയോജക മണ്ഡലതല ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. കവളങ്ങാട് പഞ്ചായത്തു പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ് അധ്യക്ഷതവഹിച്ചു. ഹോമിയോപ്പതി വിഭാഗം കണ്‍വീനര്‍ ഡോക്ടര്‍ ജൂബി കുരിയാക്കോസ് സ്വാഗതം ആശംസിച്ചു. പ്രോഗ്രാം ചെയര്‍മാന്‍ ഡോക്ടര്‍ മിനി സി.ആര്‍ പദ്ധതി വിശദീകരണം നടത്തി. ചടങ്ങില്‍ കുല്‍സു സലിം, ഷിന്‍ജു ബെന്നി, നൂര്‍ജി ഷംസുദ്ധീന്‍, ആതിര അഖില്‍, ജമീല ഷംസുദ്ധീന്‍, ബിനോയ് തോമസ് മണ്ണഞ്ചേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പങ്കെടുത്തു.

ഹോമിയോപതി വിഭാഗം ഡോ സുനിത ജോര്‍ജ്, ആയുര്‍വേദ വിഭാഗം ഡോക്ടര്‍ ധന്യ വേലായുധന്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നയിച്ചു. ആയുഷിലെ വിവിധ പദ്ധതികളുടെ വിശകലനവും ചടഹ്ഹില്‍ നടത്തി. നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടു ഹെല്‍ത്തി ക്യമ്പയിനിന്റെ ഭാഗമായി യോഗ ക്ലാസുകള്‍, സൈക്ലിംഗ്, വാക്കത്തോണ്‍, ഹെല്‍ത്ത് ചെക്കപ്പ് , ഹെല്‍ത് കാര്‍ഡ് വിതരണം എന്നിവ നടത്തി. കോതമംഗലം യോഗ ക്ലബ് സംഘടിപ്പിച്ച യോഗ ഡാന്‍സ്, നിയോജക മണ്ഡലത്തിലെ എസ് ടി വിഭാഗത്തിലെ വനദുര്‍ഗ കുടുംബശ്രീ യൂണിറ്റ് അവതരിപ്പിച്ച കൈകൊട്ടിക്കളി, എംബിറ്‌സ് കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മ്യൂസിക് ബാന്‍ഡ് ഷോ എന്നിവ ചടങ്ങിന്റെ മോടി കൂട്ടി.

കോതമംഗലം നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും പ്രാധിനിത്യം ഉണ്ടായ ഫുഡ് എക്‌സ്‌പോയും, പാചക മത്സരവും ജനശ്രദ്ധ നേടി. ബോധവത്കരണ ക്ലാസ്സുകളെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടന്നു. ചടങ്ങിന്റെ സമാപനവുമായി ബന്ധപ്പെട്ടു എംബിറ്റ്‌സ് കോളേജിന്റെ NSS സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബും, ക്വാഡ് ബൈക്കിങ്ങും നടത്തപ്പെട്ടു.ആയുര്‍വേദ വിഭാഗം പ്രോഗ്രാം കണ്‍വീനര്‍ ഡോക്ടര്‍ അജി കെ എസ് നന്ദി പ്രകാശിപ്പിച്ചു

 

You May Also Like

NEWS

  കോതമംഗലം: കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സ്റ്റെഫിയോടൊപ്പമെത്തിയാണ് ആന്റണി ജോണ്‍ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് വന്‍ വിജയം...

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

error: Content is protected !!