കോതമംഗലം:- കോതമംഗലം പള്ളി പ്രശ്നം പരിഹരിക്കുവാൻ പൊതുസമൂഹം തയ്യാറാണെന്ന് അതിന് കോടതി മധ്യസ്ഥ വഹിക്കണം, നീതി ലഭിക്കുന്നതുവരെയും പൊതുസമൂഹം ഒറ്റക്കെട്ടായി പള്ളിക്ക് ഒപ്പമുണ്ടാകും എന്ന് യോഗം പ്രഖ്യാപിച്ചു. മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളിയുടെ സംരക്ഷണത്തിനുവേണ്ടി നാനാ ജാതി മതസ്ഥർ നടത്തിവരുന്ന സമരത്തിന്‍റെ തൊണ്ണൂറ്റി രണ്ടാം ദിനസമ്മേളനം മുൻസിപ്പൽ കൗൺസിലർ കെ.വി തോമസ് ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ പി ഐ പൗലോസ് പള്ളത്തുകുടി അധ്യക്ഷത വഹിച്ചു. മാത്യൂസ് നിരവത്ത് സ്വാഗതം പറഞ്ഞു, ഫാ.കുര്യാക്കോസ് ചാത്തനാട്, ഫാ.എൽദോസ് പുൽപറമ്പിൽ,ഫാ.യോഹന്നാൻ കുന്നുംപുറം,കുഞ്ഞുമോൻ ഓണേലിൽ, ജോസ് പുതുമനക്കുടി,ഫാ.ജോബി തോമ്പ്ര, മേരി ചെരുപുറം, മേരി പുത്തേയത്ത്, അച്ചാമ്മ പുല്ലാന്തിക്കാടൻ, ബിനോയ് മണ്ണച്ചേരി എന്നിവർ പ്രസംഗിച്ചു. വർഗീസ് കൊന്നനാല്‍ നന്ദി പറഞ്ഞു. മറ്റു പള്ളികളിലെ വിശ്വാസികളും നാനാജാതി മതസ്ഥരായ നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.
You must be logged in to post a comment Login