Connect with us

Hi, what are you looking for?

NEWS

നീതി ലഭിക്കുന്നതുവരെയും പൊതുസമൂഹം ഒറ്റക്കെട്ടായി പള്ളിക്ക് ഒപ്പമുണ്ടാകും: മുൻസിപ്പൽ കൗൺസിലർ കെ.വി തോമസ്

കോതമംഗലം:- കോതമംഗലം പള്ളി പ്രശ്നം പരിഹരിക്കുവാൻ പൊതുസമൂഹം തയ്യാറാണെന്ന് അതിന് കോടതി മധ്യസ്ഥ വഹിക്കണം, നീതി ലഭിക്കുന്നതുവരെയും പൊതുസമൂഹം ഒറ്റക്കെട്ടായി പള്ളിക്ക് ഒപ്പമുണ്ടാകും എന്ന് യോഗം പ്രഖ്യാപിച്ചു. മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളിയുടെ സംരക്ഷണത്തിനുവേണ്ടി നാനാ ജാതി മതസ്ഥർ നടത്തിവരുന്ന സമരത്തിന്‍റെ തൊണ്ണൂറ്റി രണ്ടാം ദിനസമ്മേളനം മുൻസിപ്പൽ കൗൺസിലർ കെ.വി തോമസ് ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ പി ഐ പൗലോസ് പള്ളത്തുകുടി അധ്യക്ഷത വഹിച്ചു. മാത്യൂസ് നിരവത്ത് സ്വാഗതം പറഞ്ഞു, ഫാ.കുര്യാക്കോസ് ചാത്തനാട്, ഫാ.എൽദോസ് പുൽപറമ്പിൽ,ഫാ.യോഹന്നാൻ കുന്നുംപുറം,കുഞ്ഞുമോൻ ഓണേലിൽ, ജോസ് പുതുമനക്കുടി,ഫാ.ജോബി തോമ്പ്ര, മേരി ചെരുപുറം, മേരി പുത്തേയത്ത്, അച്ചാമ്മ പുല്ലാന്തിക്കാടൻ, ബിനോയ് മണ്ണച്ചേരി എന്നിവർ പ്രസംഗിച്ചു. വർഗീസ് കൊന്നനാല്‍ നന്ദി പറഞ്ഞു. മറ്റു പള്ളികളിലെ വിശ്വാസികളും നാനാജാതി മതസ്ഥരായ നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...