കോതമംഗലം : ചെറിയ പള്ളി ഭരണം എറണാകുളം ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പുന:പരിശോധനാ ഹർജിയാണ് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് പറഞ്ഞ കോടതി, നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ജില്ലാ കളക്ടർ എസ് സുഹാസിനെ തൽകാലം ഒഴിവാക്കുകയും ചെയ്‌തു. കോടതിവിധി നടപ്പിലാക്കാന്‍ എന്തിനാണ് ധൃതികൂട്ടുന്നതെന്ന് എതിർഭാഗത്തോട് കോടതി ആരായുകയും ചെയ്‌തു . ഓര്‍ത്തഡോക്‌സ് സഭ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നാണ് ജില്ലാ കളക്ടറിനെ കോടതി ഒഴിവാക്കിയത്. ഹര്‍ജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ഹര്‍ജിയില്‍ ഇന്ന് വാദം ആരംഭിച്ച ഘട്ടത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കോടതിയുടെ ഭാഗത്തുനിന്നും വിമർശനം നേരിടേണ്ടതായും വന്നു. സുപ്രീം കോടതി വിധി നടപ്പിലാക്കി കിട്ടാന്‍ ധൃതി കൂട്ടേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് വി.ബി സുരേഷ് കുമാര്‍ പറഞ്ഞു. എന്തിനാണ് നിങ്ങളിത്ര ധൃതി കൂട്ടുന്നത്. നിങ്ങള്‍ക്ക് വിധി നടപ്പിലായി കിട്ടിയാല്‍ പോരെ. അതിന് സമയം വേണ്ടിവരുമെന്നും കോടതി ഓര്‍ത്തഡോക്‌സ് സഭയുടെ അഭിഭാഷകനോട് പറഞ്ഞു. വിഷയത്തില്‍ തിങ്കളാഴ്ച സര്‍ക്കാരിന്റെ റിവ്യു ഹര്‍ജി പരിഗണിക്കുന്നുണ്ട്. ഇതില്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിന് ശേഷം ചൊവ്വാഴ്ച കോടതി അലക്ഷ്യ ഹര്‍ജിയിലും തീരുമാനമുണ്ടാകും.
You must be logged in to post a comment Login