അടിമാലി : കോതമംഗലം ചേലാട് സ്വദേശിയായ യുവാവ് മൂന്നാർ യാത്രക്കിടെ കരടിപ്പാറയിൽ കൊക്കയിൽ വീണ് മരിച്ചു. കോതമംഗലം ചേലാട് വയലിൻപറമ്പിൽ ഷിബിൻ ഷാർളി (20) ആണ് മരിച്ചത്. കല്ലാർ കരടിപ്പാറയ്ക്ക് സമീപം കാഴ്ച കണ്ട് നിൽക്കുന്നതിനിടയിലാണ് പാറയുടെ മുകളിൽ നിന്നും കാൽ വഴുതി വീണ് യുവാവ് അറുനൂറോളം അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണത്. ഇന്ന് രാവിലെയാണ് സംഭവം . മൃതദേഹം അടിമാലി മോണിംഗ് ഹോസ്പിറ്റലിൽ സൂക്ഷിച്ചുട്ടുണ്ട്, വെള്ളത്തുവൽ പോലീസ് മേൽനടപടി സ്വീകരിച്ചു വരുന്നു. എറണാകുളം കലൂരിൽ ബജാജ് ഫിനാൻസ് കമ്പനി ജീവനക്കാരനാണ് ഷിബിൻ.
