കോതമംഗലം : പരിശുദ്ധ യൽദൊ മാർ ബസേലിയോസ് ബാവ കോതമംഗലം പ്രദേശത്ത് എത്തി ചേർന്ന് ആദ്യമായി അത്ഭുത പ്രവർത്തികൾ നടത്തിയ സ്ഥലത്ത് സ്ഥാപിച്ചതും, പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിച്ചതുമായ കോഴിപ്പിള്ളി ചക്കാലക്കുടി വി. യൽദൊ മാർ ബസേലിയോസ് ചാപ്പലിൽ വാർഷിക പെരുന്നാളിന് വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടിയേറ്റി. കോവിഡ് പ്രോട്ടോകോൾ പാലിച് നടത്തപെടുന്ന പെരുന്നാൾ ചടങ്ങുകളിൽ നാളെ (സെപ്റ്റംബർ 20 ഞായറാഴ്ച ) രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥന, 8 മണിക്ക് അഭി. ഏലിയാസ് മാർ യൂലിയോസ് മെത്രപോലീത്ത അർപ്പിക്കുന്ന വി. കുർബാന. തുടർന്ന് പ്രദിക്ഷണം ആശീർവാദം. കൊടിയിറക്ക്. എന്നിവയാണ് പരിപാടികൾ. 2019 സെപ്റ്റംബർ 19 നാണ് ശ്രേഷ്ഠ കാതോലിക്ക ബാവ തിരുമനസിന്റെ മുഖ്യകാർമികത്വത്തിൽ ചാപ്പലിൽ പരിശുദ്ധ യെൽദൊ മാർ ബസേലിയോസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപിച്ചത്. എല്ലാ വ്യാഴാഴ്ചയും രാവിലെ 7:15 നും, ഞയറാഴ്ചകളിൽ വൈകിട്ട് 6:30 നും വി. കുർബാന നടത്തി വരുന്നു.
