Connect with us

Hi, what are you looking for?

NEWS

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നിര്‍വഹണത്തില്‍ തികഞ്ഞ പരാജയമാണെന്ന് എല്‍ഡിഎഫ്; ബുധനാഴ്ച ബഹുജന മാർച്ച്‌.

കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണകൂടത്തിന്റെ ദുർഭരണത്തിനെതിരെയും കെടുകാര്യസ്ഥതയിലും അഴിമതിയിലും, സ്വജന പക്ഷ പതത്തിലും പ്രതിഷേധിച്ച് ഈ മാസം പത്രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് എൽ ഡി എഫ് ന്റെ നേതൃത്വത്തിൽ ബഹുജന മാർച്ച്‌ നടത്തും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സർക്കാർ ഫണ്ട് ദുർവ്വിനിയോഗിക്കുന്നു എന്നാണ് ആരോപണം. സ്വന്തം വാഹനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എന്ന ബോർഡ് വെച്ച് ഉപയോഗിക്കുന്നതും സർക്കാർ ശമ്പളം കൊടുക്കുന്ന ഡ്രൈവറെ ഉപയോഗിച്ച് സ്വന്തം വാഹനം ഓടിപ്പിക്കുകയും സ്വന്തം വാഹനത്തിന് സർക്കാർ ഖജനാവിൽ നിന്നും പണം ചിലവഴിച്ച് ഇന്ധനം നിറക്കുകയും ചെയ്യുന്നു എന്നാണ് ബ്ലോക്ക് പ്രസിഡന്റ്റിന് എതിരെയുള്ള ആരോപണം.

ബ്ലോക്ക് പഞ്ചായത്ത്‌ സമിതിയുടെയോ സ്റ്റാൻഡിങ് കമ്മറ്റിയുടെയോ അംഗീകാരമില്ലാതെ പ്രസിഡന്റ് ചട്ട ലംഘനം നടത്തി സ്വന്തം തീരുമാനപ്രകാരം നെല്ലിക്കുഴിൽ പണം ദുർവ്വിനിയോഗം ചെയ്യുന്നുവെന്നും പത്ര സമ്മേളനത്തിൽ ഇടതു നേതാക്കൾ ആരോപിച്ചു. കോതമംഗലം എ കെ ജി ഭവന് മുന്നിൽ നിന്നും പന്ത്രണ്ടാം തിയതി രാവിലെ പത്ത് മണിക്ക് ബഹുജന മാർച്ച് ആരംഭിക്കും. സി പി ഐ എം ജില്ല സെക്രട്ടിയേറ്റ് അംഗം ആർ അനിൽകുമാർ മാർച്ച് ഉദ്ഘാടനം ചെയ്യും.

സി.പി.ഐ.എം. ഏരിയ സെക്രട്ടറി കെ.എ. ജോയി , പി.ടി. ബെന്നി, എം.കെ.രാമചന്ദ്രൻ (സി.പി.ഐ), മനോജ് ഗോപി (ജനതാദൾ), ബാബു പോൾ (ജനാതിപത്യ കേരള കോൺഗ്രസ് ), ഷാജി പീച്ചക്കര (കേരള കോൺഗ്രസ് – സ്ക്കറിയ) , എൽ.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി എം കണ്ണൻ, ആഷ ജയിംസ് , കെ.കെ.ഗോപി,മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ ബ്ലോക്ക് മെമ്പറുമായ അനു വിജയനാഥ്, എം.എ.മുഹമ്മദ്, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

You May Also Like

NEWS

പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...

NEWS

പോത്താനിക്കാട് : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. സ്കൂൾ കുട്ടികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയാണ് പരിപാടി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 25 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കും. പോത്താനിക്കാട്...

NEWS

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ ശില്പിയും, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ. എം. പി. വർഗീസിന്റെ 103-ാമത് ജന്മവാർഷികവും, അനുസ്മരണ സമ്മേളനവും നടന്നു. കോളേജിലെ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന...

NEWS

കോതമംഗലം: ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ്-അനിയാ യാക്കോബായ സുറിയാനി വലിയപള്ളിയുടെ കീഴിലുള്ള യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വർദ്ധിച്ച് വരുന്ന മയക്കുമരുന്നിനും മറ്റ് രാസലഹരി ഉപയോഗത്തിനുമെതിരെ ലഹരിവിരുദ്ധ പ്രതിജ്ഞയും...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലൈ പുന്നേക്കാട് കാട്ടാനക്കുട്ടം നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിച്ചു. പുന്നേക്കാട് കളപ്പാറ മേഖലയില്‍ വെള്ളിയാഴ്ച രാത്രി 8.45ഓടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. കൃഷി നശിപ്പിച്ച ശേഷം ചിന്നംവിളിച്ച് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ആനകള്‍ ഇന്നലെ...

NEWS

കോതമംഗലം: കവളങ്ങാട് ഇഞ്ചിപ്പാറയില്‍ ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകര്‍ന്നു. ഗൃഹനാഥനും മാതാവിനും പരിക്ക്. ഇഞ്ചിപ്പാറ മോളത്തുകുടി വര്‍ഗീസിന്റെ വീടാണ് ഇടിമിന്നലേറ്റു ഭാഗികമായി തകര്‍ന്നത്. വര്‍ഗീസിനും മാതാവ് അന്നമ്മയ്ക്കും നിസാര പരിക്കേറ്റു. ഇവര്‍ താലൂക്കു...

NEWS

കോതമംഗലം: യുഡിഎഫ് സർക്കാർ തുടക്കം കുറിച്ച ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം പദ്ധതി സർക്കാർ അട്ടിമറിച്ചെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷിബു തെക്കുംപുറം ആരോപിച്ചു. എംഎൽഎയുടെ അനാസ്ഥയാണ് യുഡിഎഫിന്റെ സ്വപ്ന പദ്ധതിയായ സ്റ്റേഡിയ...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : കേരള സർക്കാരിന്റെ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി കോതമംഗലം കൃഷിഭവന് കീഴിൽ രൂപീകൃതമായിട്ടുള്ള കൃഷി ക്കൂട്ടം ഫെഡറേഷൻ്റെയും, കർഷകസഭ – ഞാറ്റുവേല ചന്തയുടെയും ഉദ്‌ഘാടനം ആൻ്റണി ജോൺ എം എൽ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

error: Content is protected !!