നെല്ലിക്കുഴി :- കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെ ആധുനിക ടർഫ് കോർട്ട് ചെറുവട്ടൂരിൽ നിർമ്മാണം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ,മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി യും സംയോജിപ്പിച്ച് 50 ലക്ഷം രൂപ മുടക്കി ചെറുവട്ടൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നാണ് ആധുനിക നിലവാരത്തിൽ ടർഫ് കോർട്ട് നിർമ്മിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ആണ് ആദ്യമായി ടർഫ് കോർട്ട് പദ്ധതി ഏറ്റെടു ത്തിരിക്കുന്നത്. ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ യുവാക്കളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 10 പഞ്ചായത്തുകളിലും ടർഫ് കോർട്ട്,ഡിജിറ്റൽ ഷട്ടിൽ കോർട്ട്, സ്റ്റേഡിയങ്ങളുടെ നവീകരണം എന്നിവ നടപ്പിലാക്കാൻ പദ്ധതിയിടുകയാണ്.
ടർഫ് കോർട്ട് നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീർ നിർവ്വഹിച്ചു .ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് P.M. മജീദ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആനിസ് ഫ്രാൻസിസ്,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശോഭ വിനയൻ,ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസ മോൾ ഇസ്മായിൽ, ഡയാന നോബി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നാസർ വട്ടേകാടൻ,വൃന്ദ മനോജ്,ഷഹന ഷെരീഫ്, ഷെറഫിയ ഷിഹാബ്, പ്രിൻസിപ്പാൾ നയന ദാസ്,PTA പ്രസിഡൻ്റ് അബു വട്ടപ്പാറ,സലാം കാവാട്ട്,മുഹമ്മദ് കൊളത്താപ്പിള്ളി ,അലി പടിഞ്ഞാറേച്ചാലിൽ പരീത് പട്ടമ്മാവുടി ,T.P.ഷിയാസ്,സുനീർ കുഴിപ്പിള്ളി എന്നിവർ പ്രസംഗിച്ചു.