പെരുമ്പാവൂർ: കൊല്‍ക്കത്തയില്‍ കൊലപാതകം നടത്തി പെരുമ്പാവൂരിൽ ഒളിവില്‍ കഴിഞ്ഞിരുന്ന ദമ്പതികളെ പിടികൂടി. കൊല്‍ക്കത്ത സ്വദേശികളായ ഷഫീഖ് ഉല്‍ ഇസ്ലാം, ഷിയാത്തോ ബീവി എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് മുടിക്കലില്‍ നിന്ന് അറസ്റ്റുചെയ്തത്. കൊൽക്കത്ത സ്വദേശിനിയുടെ മരണവുമായി ബന്ധപ്പെട്ടാണ് കൊൽക്കത്തയിലെ തൻപാറ പോലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തിയത്. ഷഫീഖ് ഉൾ ഇസ്ലാമിൻ്റെ ആദ്യ ഭാര്യയുടെ മരണം കൊലപാതകമാണെന്ന് പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി. പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞു. അതിനു ശേഷം ഇയാൾക്കും പുതിയ ഭാര്യക്കുമെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കോഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പെരുമ്പാവൂരിൽ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു.ഇതേ തുടർന്നാണ് പ്രതികളെ പിടിക്കാൻ കൊൽക്കത്ത പോലീസ് പെരുമ്പാവൂരിലേക്ക് തിരിച്ചത്. പതിനായിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് പ്രതികളെ കണ്ടെത്തുക അസാധ്യമാണെന്ന് കരുതിയാണ് കൊൽക്കത്ത പോലീസ് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. പ്രതികളുടെ ഫോട്ടോ കിട്ടി മണിക്കൂറുകൾക്കകം പ്രതികളുടെ താമസ സ്ഥലം കണ്ടെത്തി പ്രതികളെ കയ്യോടെ പൊക്കി കൊൽക്കത്ത പോലീസിൻ്റെ കയ്യിലേൽപ്പിച്ചു. ഷെഫീഖ് ഉൾ ഇസ്ലാമും ഭാര്യയും മുടിക്കലിൽ വാടകക്ക് താമസിക്കുകയായിരുന്നു. നിർമാണ മേഖലയിലാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്.ഇവരെ കൊൽക്കത്ത പോലീസ് വൈദ്യ പരിശോധനക്ക് വിധേയരാക്കി.
കൊൽക്കത്ത പോലീസിൻ്റെ ആവശ്യപ്രകാരം ഇവരെ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ചിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ ഇവരെ കൊൽക്കത്തയിലേക്ക് കൊണ്ടു പോയി.പെരുമ്പാവൂർ പോലീസിൻ്റെ അന്വേഷണ പാഠവം കണ്ട് കണ്ണു തള്ളിയാണ് കൊൽക്കത്ത പോലീസ് മടങ്ങിയത്. മണിക്കുറുകൾക്കകം പ്രതികളെ പിടികൂടിയതിന് പ്രത്യേക നന്ദിയും അറിയിച്ചു.
📲 മൊബൈലിൽ വാർത്തകൾ ലഭിക്കുവാൻ.. Please Join. 👇🏻