കോതമംഗലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അജിത് പ്ലാച്ചെരി കോതമംഗലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടനാട് സ്റ്റേഷൻ പരിധിയിൽ കോടനാടുള്ള ഒരു യുവാവിനെ ലോഡ്ജിൽ വിളിച്ചു വരുത്തി വധിക്കാൻ ശ്രമിച്ച കേസിലാണ് അജിത് പ്ലാച്ചേരിയെ അറസ്റ്റ് ചെയ്തത്. ഇതിൻ്റെ ഭാഗമായാണ് കോതമംഗലത്തെത്തി കോടനാട് പൊലീസ് തെളിവെടുപ്പ് നടത്തിയത്. കോതമംഗലം, കുറുപ്പുംപടി, പെരുമ്പാവൂർ പോലിസ് സ്റ്റേഷനിൽ പത്തോളം കേസുകളിൽ പ്രതിയാണ് അജിത്. അജിത്തിന്റെ കീഴിൽ ഗുണ്ടാ മാഫിയ സംഘങ്ങൾ ചീട്ട് കളി നടത്തുകയും പണം പലിശക്ക് കൊടുക്കുകയും ചെയ്തു വരുന്നതായി പരാതിയുണ്ടായിരുന്നു. അനധികൃതമായിമണ്ണ് കടത്തൽ രാത്രി കാലം ഗുണ്ടകളെ നിർത്തി നടത്തിയിരുന്നു. സ്ഥിരമായി കേസുകൾ ഉള്ള ഇവർ ഇരകളെ ഭയ പെടുത്തുന്നത് കാരണം കേസ് കൊടുക്കാൻ പോലും സാധാരണക്കാർക്ക് കഴിയാറില്ല.
