നെല്ലിക്കുഴി : ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ്. യൂണീറ്റിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാചരണസന്ദേശവിളംബര റാലി നടത്തി. പി.ടി.എ.പ്രസിഡന്റ് സലാം കാവാട്ട് റാലിയുടെ ഉൽഘാടനം നിർവ്വഹിച്ചു. എൻ.എസ്.എസ്. വളണ്ടിയേഴ്സ് ലീഡർ കെ.എം.ഷെഫീഖ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ്ജ് സിമി പി.മുഹമ്മദ്, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ എസ്.ശ്രീകുമാർ, പി.എ.സുബൈർ, വിജയകുമാർ, സ്മൃതി, ഷിഫാന റഷീദ്, ഇർഫാൻ എന്നിവർ സംസാരിച്ചു. കേരളത്തിന്റെ സവിശേഷതകൾ സൂചിപ്പിക്കുന്ന പ്ലാക്കാർഡുകളുമേന്തി നടത്തിയ റാലി ചെറുവട്ടൂർ കവലചുറ്റി സ്കൂൾ അങ്കണത്തിൽ സമാപിച്ചു.

You must be logged in to post a comment Login