കോതമംഗലം : കേരള മുനിസിപ്പൽ & കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ എറണാകുളം ഈസ്റ്റ് ജില്ല പ്രഥമ സമ്മേളനം കോതമംഗലം പി ഡബ്യു ഡി റസ്റ്റ് ഹൗസ് ഹാളിൽ വച്ച് നടന്നു.സമ്മേളനം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.കെ എം സി എസ് യു ജില്ലാ പ്രസിഡൻ്റ് എം പി സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു.കെ എം സി എസ് യു ജില്ലാ ജോയിൻ്റ് സെക്രട്ടറി സൂരജ് കെ എ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി പി ശ്രീനിവാസൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് സി പി ഐ (എം) ജില്ല സെക്രട്ടറിയേറ്റ് അംഗം ആർ അനിൽകുമാർ,ഏരിയ സെക്രട്ടറി കെ എ ജോയി,സി ഐ ടി യു ഏരിയ സെക്രട്ടറി സി പി എസ് ബാലൻ,എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി കെ എ അൻവർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കെ എം സി എസ് യു ജില്ലാ സെക്രട്ടറി എസ് വി സാജൻ സ്വാഗതവും കെ എം സി എസ് യു കോതമംഗലം യൂണിറ്റ് സെക്രട്ടറി അഭിലാഷ് എം നന്ദിയും പറഞ്ഞു.
