കോതമംഗലം :കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോതമംഗലം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,കുടുംബസംഗമവും മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ താലൂക്ക് ആശുപത്രി പാലിയേറ്റീവ് വിഭാഗത്തിലേക്കുള്ള ഉപകരണങ്ങൾ നൽകി. മുതിർന്ന ഹോട്ടൽ ഉടമകളെ ആദരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ ഹോട്ടൽ ഉടമകളുടെ മക്കൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും നൽകുകയുണ്ടായി. യൂണിറ്റ് സ്ഥാപക പ്രസിഡന്റ് ആയിരുന്ന കെ എസ് ബാബുവിനെ അനുസ്മരിച്ചു.
യൂണിറ്റ് പ്രസിഡന്റ് വി ടി ഹരിഹരൻ ആദ്യക്ഷത വഹിച്ച യോഗത്തിൽ ഡീൻ കുര്യാക്കോസ് എം പി,ആന്റണി ജോൺ എം എൽ എ,അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ,മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,എഫ് ഐ ടി ചെയർമാൻ ആർ അനിൽ കുമാർ,മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ ജി ജോർജ്ജ്,വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,കെ എച്ച് ആർ എ സംസ്ഥാന സെക്രട്ടറി കെ യൂ നാസർ,ജില്ലാ രക്ഷാധികാരി സി ജെ ചാർളി,ജില്ലാ പ്രസിഡന്റ് ടി ജെ മനോഹരൻ,ജെ. സെക്രട്ടറി കെ ടി റഹിം,മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ എ നൗഷാദ്,കെ വി തോമസ്,വാർഡ് കൗൺസിലർ ഷിബു വർഗീസ് എന്നിവർ സംബന്ധിച്ചു.യൂണിറ്റ് സെക്രട്ടറി സി ജെ ബെന്നി സ്വാഗതവും ട്രഷറർ പി കെ സഹിർ നന്ദിയും പറഞ്ഞു.