കോതമംഗലം : രണ്ടാം പിണറായി സർക്കാരിന്റെ 2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ കോതമംഗലം മണ്ഡലത്തിൽ 20 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. നെടുമ്പാശ്ശേരി – കൊടൈക്കനാൽ റോഡ്(ഭൂതത്താൻകെട്ട് മുതൽ വടാട്ടുപാറ വരെ) – 5 കോടി, ചാത്തമറ്റം – ഊരംകുഴി റോഡ്(പള്ളിപ്പടി – എൻ എച്ച് – 85 മുതൽ മലയിൽ പീടിക വരെ -കോഴിപ്പിള്ളി – വാരപ്പെട്ടി റോഡ് -5 കോടി, ഊന്നുകൽ – തേങ്കോട് റോഡ് – 3 കോടി, കോതമംഗലം – പെരുമ്പൻകുത്ത് റോഡ്(കുട്ടമ്പുഴ മുതൽ പൂയംകുട്ടി വരെ) – 12 കോടി, കോതമംഗലം മുൻസിപ്പൽ ടൗൺ ഹാൾ – 60 കോടി, ഇഞ്ചത്തൊട്ടി പാലം – 20 കോടി,പുതുപ്പാടി – ഇരുമലപ്പടി റോഡ് – 10 കോടി, ഇലവുംപറമ്പ് – നാടുകാണി റോഡ് – ആലുംമാവ് – കുരൂർ റോഡ് – 15 കോടി, സൊസൈറ്റി പടി – കനാൽ പാലം – മേതലപ്പടി – പാഴൂർമോളം – കോട്ടച്ചിറ റോഡ് – 4 കോടി, എസ് എൻ ഡി പി കവല – കുഞ്ഞിത്തൊമ്മൻ വഴി നെല്ലിമറ്റം – അറക്കക്കുടി കവല – പെരുമണ്ണൂർ കൊണ്ടിമറ്റം റോഡ് – 16 കോടി, വായനശാലപടി – വലിയപാറ – കാട്ടാട്ടുകുളം – നെല്ലിമറ്റം റോഡ് – പ്രൊ :എം പി വർഗീസ് റോഡ് (അപ്പ്രോച്ച് റോഡ് എം എ കോളേജ് ) – 15 കോടി, നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡ് – 10 കോടി, വടാശ്ശേരി – തോളേലി – ഉപ്പുകണ്ടം – ചേലക്കാപ്പള്ളി റോഡ് – 5 കോടി, മലയോര ഹൈവേ – 35 കോടി, ചാത്തമറ്റം – ഊരംകുഴി റോഡ്(പല്ലാരിമംഗലം – കുടമുണ്ട) – 4 കോടി, ബ്ലാവന പാലം – മണികണ്ഠൻചാൽ പാലം – 24 കോടി, ബംഗ്ലാ കടവ് പാലം – 18 കോടി, ചെറുവട്ടൂർ – അടിവാട്ട് പാലം – 4 കോടി, പുലിമല പാലം – 2 കോടി, ഊന്നുകൽ – വെങ്ങല്ലൂർ റോഡ്(ഊന്നുകൽ – ചാത്തമറ്റം) – 5 കോടി എന്നിങ്ങിനെ 272 കോടി രൂപയുടെ 20 പദ്ധതികൾക്കാണ് സംസ്ഥാന ബഡ്ജറ്റിൽ അംഗീകാരം ലഭിച്ചിട്ടുള്ളതെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.
