കീരമ്പാറ : താറാവിനെ വിഴുങ്ങാൻ ശ്രമിച്ച പെരുമ്പാമ്പിനെ പുന്നേക്കാട് നിന്ന് പിടികൂടി. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. പുന്നേക്കാട് പറാട് ജോർജ് വർഗീസിന്റെ വീട്ടുവളപ്പിൽ നിന്നു മാണ് 16 കിലോ തൂക്കം വരുന്ന പെരുംപാമ്പിനെ പിടി കൂടിയത്. ഇന്നലെ സന്ധ്യയോടെ താറാവിനെ പിടിച്ചു കൊണ്ടിരുന്ന പാമ്പിനെ വീട്ടമ്മയാണ് ആദ്യം കണ്ടത്. തുടർന്ന് പുന്നേക്കാട് സെക്ഷൻ ഫോറെസ്റ് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ CK വർഗീസ് എത്തി പാമ്പിനെ പിടികൂടി ഫോറെസ്റ് സെക്ഷൻ ഓഫീസിൽ എത്തിച്ചു. വേനൽക്കാലമരംഭിച്ചതോടെ കോതമംഗലം താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രാജവെമ്പാലയടക്കമുള്ള നിരവധി പാമ്പുകളെയാണ് പിടികൂടിയത്.
