കോതമംഗലം : അങ്കണവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും പദ്ധതിക്ക് തുടക്കമായി.പോഷക ബാല്യം പദ്ധതിയുടെ കോതമംഗലം മണ്ഡല തല ഉദ്ഘാടനം കീരംപാറ പഞ്ചായത്തിലെ പറാട് 83-ാം നമ്പർ അങ്കണവാടിയിൽ ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് വി സി ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ ലിസി ജോസ്,വി കെ വർഗീസ് അൽഫോൻസാ സാജു,സി ഡി പി ഒ പിങ്കി കെ അഗസ്റ്റിൻ,ഐ സി ഡി എസ് സൂപ്പർവൈസർ ഹനീസ കെ എച്ച് എന്നിവർ സംസാരിച്ചു.പഞ്ചായത്ത് മെമ്പർ ആശ മോൾ ജയപ്രകാശ് സ്വാഗതവും അങ്കണവാടി ടീച്ചർ ഷാജിത സി റ്റി നന്ദിയും പറഞ്ഞു.കോതമംഗലം താലൂക്കിൽ 236 അങ്കണവാടികളിലേയും 2963 കുട്ടികൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് എം എൽ എ പറഞ്ഞു.