കോതമംഗലം :കീരംപാറ സർവീസ് സഹകരണ ബാങ്ക് കീരംപാറയിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോറിന്റെ ഉത്ഘാടനം ആന്റണി ജോൺ MLA നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ശ്രീ കെ.കെ ദാനി അധ്യക്ഷത വഹിച്ച യോഗത്തിൽ കീരമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ VC ചാക്കോ മുഖ്യ പ്രഭാഷണം നിർവഹിച്ചു . ബിനോയ് മണ്ണഞ്ചേരി, PA വേലപ്പൻ, സോമി കോരത്, ലിറ്റി ജോണി,സോണിയ ജേക്കബ്, ജോസ് എം വർഗീസ്, KC ജോർജ് തുടങ്ങിയവർ സംസാരിച്ചു. എല്ലാവിധ മരുന്നുകളും കുറഞ്ഞ വിലയിൽ ലഭ്യമാണെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു.
