കോതമംഗലം : കീരംപാറ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച കൂരികുളം – ഓടപ്പനാൽ റോഡ് ഉദ്ഘാടനം ചെയ്തു.റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.എംഎൽഎയുടെ പ്രേത്യേക വികസന ഫണ്ടിൽ നിന്നും 7 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,പഞ്ചായത്ത് മെമ്പർ മാമച്ചൻ ജോസഫ്,പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
