കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. മണ്ഡലത്തിൽ ആവശ്യമായ ഇടങ്ങളിലെല്ലാം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉടൻ നിർമ്മിക്കുമെന്നും ചടങ്ങിൽ എംഎൽഎ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് ബെന്നി പോൾ, പഞ്ചായത്ത് മെമ്പർമാരായ സാബു വർഗീസ്,മാത്യൂ ജോർജ്,ഇ പി രഘു, അഡ്വക്കേറ്റ് കെ എസ് ജ്യോതികുമാർ, മനോജ് കെ എസ് തുടങ്ങിയവർ പങ്കെടുത്തു.
