കോതമംഗലം: ചേലാട് ഗവൺമെൻറ് യുപി സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം, ഹൈടെക് ടോയ്ലറ്റ് സമുച്ചയം എന്നിവയുടെ നിർമ്മാണോദ്ഘാടനം കോതമംഗലം എംഎൽഎ ശ്രീ ആൻറണി ജോൺ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സണ്ണി വേളൂക്കര സ്വാഗതമാശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ജെയ്സൺ ഡാനിയേൽ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു പി നായർ, വാർഡംഗം അരുൺ വി കുന്നത്ത്, ബ്ലോക്ക് പ്രോഗ്രാം കോഓർഡിനേറ്റർ പി ജ്യോതിഷ്, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഷിജി ഡേവിഡ്, കൈറ്റ് കോഓർഡിനേറ്റർ എസ് എം അലിയാർ, ക്ലസ്റ്റർ കോ ഓർഡിനേറ്റർ എ ഇ ഷെമീദ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. പിടിഎ പ്രസിഡണ്ട് അനീഷ് തങ്കപ്പൻ നന്ദി പറഞ്ഞു.
ക്യാമ്പസ് ഒരുപാഠപുസ്തകം എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്തിലെ 2020 -21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മാണോദ്ഘാടനം സംഘടിപ്പിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ ഭൗതികവും അക്കാദമികമായ മികവ് സാധ്യമാകുന്നു എന്നതിന്റെ ഉത്തമഉദാഹരണമാണ് പിണ്ടിമന ഗവണ്മെന്റ് യു പി സ്കൂൾ എന്ന് ഉദ്ഘാടനവേളയിൽ എം എൽ എ അഭിപ്രായപ്പെട്ടു.പി ടി എ, എം പി ടി എ പ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.