കോതമംഗലം :- തലക്കോട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞയാളെ ഇന്ന് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി. കിണറിൽ വീണ തലക്കോട് സ്വദേശിയായ ശശിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി ഊന്നുകൽ പോലീസിന് കൈമാറി. ചെറിയ പരിക്കുകളുള്ള ശശിയെ പോലീസ് വൈദ്യ പരിശോധനക്ക് വിധേയമാക്കി. കുടുംബ വഴക്കിനെ തുടർന്ന് ഇയാൾ ഇന്നലെയാണ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതിക്കായി തെരച്ചിൽ നടക്കുന്നതിനിടെയാണ് ഇയാളെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. ഫയർസ്റ്റേഷൻ ഓഫീസർ എ മനു, എൽദോസ് ,KK ബിനോയി, ഷമീർ, വൈശാഖ്, ബേസിൽ ,മനു , ഷംഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.
