കോതമംഗലം : കവളങ്ങാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നെല്ലിമറ്റം എം ബിറ്റ്സ് എൻഞ്ചിനീയറിംഗ് കോളേജിൽ ആരംഭിക്കുന്ന ഡൊമിസിലറി കെയർ സെൻ്ററിലേക്ക് (ഡി സി സി ) കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് സൗജന്യമായി വാഷിംഗ് മെഷീൻ നൽകി. നെല്ലിമറ്റത്ത് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ് കെ ബി മുഹമ്മദിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷിബു പടപ്പറമ്പത്തും ചേർന്ന് വാഷിംഗ് മെഷീൻ ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി പി കെ മധുസൂധനൻ, ബാങ്ക് ഭരണ സമിതിയഗം ടി എച്ച് നൗഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
